Acts 7:38 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സീനായ്മലയില്‍ ദൈവദൂതനോടു സംസാരിച്ചതും, മരുഭൂമിയില്‍ ഇസ്രായേല്യസഭയോടും നമ്മുടെ പിതാക്കന്മാരോടുംകൂടി ഉണ്ടായിരുന്നതും അദ്ദേഹമാണ്. നമുക്കു നല്‌കുവാനായി ദൈവത്തിന്‍റെ ജീവദായകമായ അരുളപ്പാടു ലഭിച്ചതും അദ്ദേഹത്തിനു തന്നെയാണ്.
Malayalam (ERV) WBTC Bible
ഇതേ മോശെ മരുഭൂമിയിലെ യെഹൂദക്കൂട്ടത്തിലും ഉണ്ടായിരുന്നു. അവന്‍ നമ്മുടെ പിതാക്കന്മാരോടൊപ്പവും ഉണ്ടായിരുന്നു. സീനായിമലയ്ക്ക് അടുത്തുവെച്ച് തന്നോടു സംസാരിച്ച ദൂതനോടൊപ്പമായിരുന്നു അവന്‍ അപ്പോള്‍. മോശെ ദൈവത്തില്‍നിന്നും ജീവന്‍ നല്‍കുന്ന കല്പനകള്‍ സ്വീകരിച്ചു. ആ കല്പനകളാണ് മോശെ നമുക്ക് തന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സീനായ്മലയിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവൻ തന്നേ.
Malayalam 1992 MBSI
സീനായ്മലയില്‍ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയില്‍ ഇരുന്നവനും നമുക്കു തരുവാന്‍ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവന്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സീനായ്‌ മലയിൽ തന്നോട് സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാട് ലഭിച്ചവനും ഇവൻ തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സീനായിമലയില്‍ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടുംകൂടെ മരുഭൂമിയിലെ സഭയില്‍ ഇരുന്നവനും നമുക്കു തരുവാന്‍ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവന്‍തന്നെ.
Malayalam Bible POC-ML 2013
സീനായ്‌മലയില്‍വച്ച്‌ തന്നോടു സംസാരി ച്ചദൂതനോടും നമ്മുടെ പിതാക്കന്‍മാരോടുംകൂടെ മരുഭൂമിയിലെ സംഘത്തിലായിരുന്നവനും നിങ്ങള്‍ക്കു നല്‍കാനായി ജീവവചസ്‌സുകള്‍ സ്വീകരിച്ചവനും ഇവനാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹമാണ് മരുഭൂമിയിൽ ഇസ്രായേൽജനത്തോടൊപ്പവും സീനായ് മലയിൽ തന്നോടു സംസാരിച്ച ദൂതനോടുകൂടെയും നമ്മുടെ പൂർവികരോടുകൂടെയിരിക്കുകയും ജീവനുള്ള വചനം കൈപ്പറ്റി നമുക്ക് എത്തിച്ചുതരികയുംചെയ്തത്.