Acts 7:41 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അക്കാലത്താണ് അവര്‍ കാളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കിയതും അതിനു ബലിയര്‍പ്പിച്ചതും. അങ്ങനെ തങ്ങളുടെ കൈപ്പണിയില്‍ അവര്‍ ഉല്ലസിച്ചു.
Malayalam (ERV) WBTC Bible
അതുകൊണ്ട് അവര്‍ പശുക്കുട്ടിയെപ്പോലെ തോന്നിക്കുന്ന ഒരു വിഗ്രഹം ഉണ്ടാക്കി. അവര്‍ അതിന് യാഗം നല്‍കി. തങ്ങളുടെ കൈകള്‍കൊണ്ട് എന്തു സൃഷ്ടിച്ചോ അതില്‍ അവര്‍ സന്തോഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.
Malayalam 1992 MBSI
അന്നേരം അവര്‍ ഒരു കാളകൂട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയില്‍ ഉല്ലസിച്ചുകൊണ്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന് ബലി കഴിച്ച് തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നേരം അവര്‍ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിനു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയില്‍ ഉല്ലസിച്ചുകൊണ്ടിരുന്നു.
Malayalam Bible POC-ML 2013
അവര്‍ ആദിവസങ്ങളില്‍ ഒരു കാളക്കുട്ടിയെ നിര്‍മിച്ച്‌ ആ വിഗ്രഹത്തിനു ബലിയര്‍പ്പിച്ചു. സ്വന്തം കരവേലകളില്‍ അവര്‍ ആഹ്‌ളാദപ്രകടനം നടത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോഴാണ് അവർ കാളക്കിടാവിന്റെ രൂപത്തിലുള്ള ഒരു വിഗ്രഹം ഉണ്ടാക്കിയത്. അവർ അതിനു യാഗം അർപ്പിക്കുകയും സ്വന്തം കരങ്ങളുടെ സൃഷ്ടിയിൽ തിമിർത്താടുകയും ചെയ്തു.