Acts 7:42 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ദൈവം മുഖംതിരിക്കുകയും അവരെ ആകാശത്തിലെ നക്ഷത്രരാശിയെ ആരാധിക്കുവാന്‍വേണ്ടി വിടുകയും ചെയ്തു. പ്രവാചകന്മാരുടെ ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായേല്‍ ഗൃഹമേ! നിങ്ങള്‍ മരുഭൂമിയില്‍ നാല്പതു വര്‍ഷം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചത് എനിക്കായിരുന്നുവോ?
Malayalam (ERV) WBTC Bible
പക്ഷേ ദൈവം അവരില്‍ നിന്നും തിരിഞ്ഞു. ആകാശത്തെ കപടദൈവങ്ങളെ ആരാധിക്കാനുള്ള ശ്രമത്തില്‍നിന്ന് അവരെ തടയുന്നത് അവന്‍ അവസാനിപ്പിച്ചു. പ്രവാചകരുടെ പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ദൈവം അരുളിച്ചെയ്യുന്നു, ‘യെഹൂദ വംശജരേ, മരുഭൂമിയില്‍ നാല്പതുവര്‍ഷക്കാലം നിങ്ങളെനിക്കായിരുന്നില്ല രക്തവും യാഗങ്ങളും നല്‍കിയിരുന്നത്;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു. “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?
Malayalam 1992 MBSI
ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാന്‍ അവരെ കൈവിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ ഏല്പിച്ചുകൊടുത്തു. ‘യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക് നാല്പത് സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവവും പിന്തിരിഞ്ഞു, ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാന്‍ അവരെ കൈവിട്ടു. “യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ മരുഭൂമിയില്‍ എനിക്കു നാല്പതു സംവത്‍സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചുവോ?
Malayalam Bible POC-ML 2013
ദൈവം അവരില്‍നിന്നു മുഖം തിരിക്കുകയും ആകാശശക്‌തികളെ ആരാധിക്കാന്‍ അവരെ കൈവെടിയുകയും ചെയ്‌തു. പ്രവാചകന്‍മാരുടെ പുസ്‌തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായേല്‍ഭവനമേ, നാല്‍ പതുവര്‍ഷം മരുഭൂമിയില്‍ നിങ്ങള്‍ എനിക്കു ബലിമൃഗങ്ങളെ നല്‍കുകയോ ബലികളര്‍പ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, ദൈവം അവരിൽനിന്നു മുഖംതിരിച്ച് ആകാശശക്തികളെ ആരാധിക്കാൻ അവരെ വിട്ടുകളഞ്ഞു. ഇതിനെപ്പറ്റി പ്രവാചകപുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “ ‘ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?