Acts 7:43 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ ആരാധിക്കുവാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലേക്കിന്‍റെ കൂടാരവും രേഫാന്‍ദേവന്‍റെ നക്ഷത്രവും നിങ്ങള്‍ എടുത്തുകൊണ്ടു നടന്നുവല്ലോ. അതുകൊണ്ട് ഞാന്‍ നിങ്ങളെ ബാബിലോണിന് അപ്പുറത്തേക്കു നാടുകടത്തും.
Malayalam (ERV) WBTC Bible
നിങ്ങള്‍ക്ക് ആരാധിക്കാന്‍ നിങ്ങള്‍ മൊലോക്കിന്‍റെ കൂടാരവും രേഫാന്‍ ദേവന്‍റെ നക്ഷത്രവും നിങ്ങള്‍ കൊണ്ടുവന്നു. ആരാധിക്കേണ്ടതിലേക്കായി അവ നിങ്ങളു ണ്ടാക്കിയ വിഗ്രഹങ്ങളാണ്. അതിനാല്‍ ഞാന്‍ നിങ്ങളെ ബാബിലോണിലേക്കു ബഹിഷ്ക്കരിക്കും.’ ആമോസ് 5:25-27
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാൻദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Malayalam 1992 MBSI
“യിസ്രായേല്‍ ഗൃഹമേ, നിങ്ങള്‍ മരുഭൂമിയില്‍ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചുവോ? നിങ്ങള്‍ നമസ്കരിപ്പാന്‍ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാന്‍ ദേവന്റെ നക്ഷത്രവും നിങ്ങള്‍ എടുത്തു നടന്നുവല്ലോ; എന്നാല്‍ ഞാന്‍ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാൻദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോണിനപ്പുറം നാടുകടത്തും’ എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ നമസ്കരിപ്പാന്‍ ഉണ്ടാക്കിയ സ്വരൂപങ്ങളായ മോലോക്കിന്‍റെ കൂടാരവും രേഫാന്‍ ദേവന്‍റെ നക്ഷത്രവും നിങ്ങള്‍ എടുത്തു നടന്നുവല്ലോ; എന്നാല്‍ ഞാന്‍ നിങ്ങളെ ബാബിലോനപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
Malayalam Bible POC-ML 2013
ആരാധിക്കാനായി നിങ്ങള്‍ നിര്‍മി ച്ചബിംബങ്ങളായമോളോക്കിന്‍െറ കൂടാരവും റോംഫാദേവന്‍െറ നക്‌ഷത്രവും നിങ്ങള്‍ ചുമന്നുകൊണ്ടു നടന്നു. ബാബിലോണിനും അപ്പുറത്തേക്കു നിങ്ങളെ ഞാന്‍ നാടുകടത്തും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ പൂജിക്കാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലെക്കിന്റെ കൂടാരവും നിങ്ങളുടെ ദേവനായ രേഫാന്റെ നക്ഷത്രവും നിങ്ങൾ എഴുന്നള്ളിച്ചു. ആകയാൽ ഞാൻ നിങ്ങളെ ബാബേലിനും അപ്പുറത്തേക്കു നാടുകടത്തും.’