Acts 7:44 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നമ്മുടെ പിതാക്കന്മാര്‍ക്കു മരുഭൂമിയില്‍ ദൈവസാന്നിധ്യത്തിന്‍റെ സാക്ഷ്യം വഹിക്കുന്ന കൂടാരമുണ്ടായിരുന്നു. ദൈവം മോശയോട് അരുളിച്ചെയ്തപ്രകാരം അദ്ദേഹത്തിനു കാണിച്ചുകൊടുത്ത രൂപമാതൃകയില്‍ നിര്‍മിച്ചതായിരുന്നു അത്.
Malayalam (ERV) WBTC Bible
“നമ്മുടെ പിതാക്കന്മാര്‍ക്ക് മരുഭൂമിയില്‍ വിശുദ്ധകൂടാരം ഉണ്ടായിരുന്നു. എങ്ങനെയാണ് ആ കൂടാരം ഉണ്ടാക്കേണ്ടതെന്ന് ദൈവം മോശെയോടു പറഞ്ഞിരുന്നു. ദൈവം അവനെ കാണിച്ചിരുന്ന മാതൃക അനുസരിച്ചാണ് മോശെ കൂടാരം ഉണ്ടാക്കിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ കണ്ടമാതിരിക്കൊത്തവണ്ണം അതിനെ തീർക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവൻ കല്പിച്ചതുപോലെ നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.
Malayalam 1992 MBSI
നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീര്‍ക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവന്‍ കല്പിച്ചതു പോലെ നമ്മുടെ പിതാക്കന്മാര്‍ക്കും മരുഭൂമിയില്‍ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നമ്മുടെ പിതാക്കന്മാർക്ക് മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു, ദൈവം മോശെയോട് സംസാരിച്ചപ്പോൾ; അവൻ കണ്ട മാതൃക പോലെതന്നെ അതിനെ നിർമ്മിക്കണം എന്ന് അവനോട് കല്പിച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീര്‍ക്കേണം എന്ന് മോശെയോട് അരുളിച്ചെയ്തവന്‍ കല്പിച്ചതുപോലെ നമ്മുടെ പിതാക്കന്മാര്‍ക്കു മരുഭൂമിയില്‍ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.
Malayalam Bible POC-ML 2013
മരുഭൂമിയില്‍ നമ്മുടെ പിതാക്കന്‍മാര്‍ക്ക് ഒരു സാക്‌ഷ്യകൂടാരമുണ്ടായിരുന്നു - മോശ കണ്ട മാതൃകയില്‍ നിര്‍മിക്കണമെന്ന് ദൈവം അവനോടു കല്‍പിച്ചതനുസരിച്ചു തീര്‍ത്ത കൂടാരം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ ഉടമ്പടിയുടെ കൂടാരം ഉണ്ടായിരുന്നു. അതു മോശയ്ക്കു ദൈവം മാതൃക കാണിച്ച് കൽപ്പന നൽകിയതിന് അനുസൃതമായി നിർമിച്ചതായിരുന്നു.