Acts 7:45 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്‍തലമുറയിലെ നമ്മുടെ പിതാക്കന്മാര്‍ അത് ഏറ്റുവാങ്ങി; അവരുടെ മുമ്പില്‍നിന്നു ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ കൈവശഭൂമിയിലേക്ക് യോശുവയോടുകൂടി അവര്‍ പ്രവേശിച്ചപ്പോള്‍ ആ സാക്ഷ്യകൂടാരവും അവര്‍ കൊണ്ടുവന്ന് ദാവീദിന്‍റെ കാലംവരെ സൂക്ഷിച്ചു.
Malayalam (ERV) WBTC Bible
പിന്നീട് യോശുവ വന്ന് നമ്മുടെ പിതാക്കന്മാരെ മറ്റുദേശങ്ങള്‍ പിടിച്ചടക്കാനായി നയിച്ചു. നമ്മുടെയാള്‍ക്കാര്‍ കടന്നു ചെന്നപ്പോള്‍ അന്യനാട്ടുകാരെ ദൈവം പുറത്താക്കി. പുതിയ നാട്ടിലേക്കു നമ്മുടെ പിതാക്കന്മാര്‍ കടന്നു ചെന്നപ്പോള്‍ ഇതേകൂടാരം അവര്‍ കൊണ്ടുവന്നു. തങ്ങളുടെ പിതാക്കന്മാരില്‍ നിന്നും കിട്ടിയ ആ കൂടാരം അവര്‍ ദാവീദിന്‍റെ കാലം വരെ സൂക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമ്മുടെ പിതാക്കന്മാർ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.
Malayalam 1992 MBSI
നമ്മുടെ പിതാക്കന്മാര്‍ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നമ്മുടെ പിതാക്കന്മാർ, യോശുവയോടുകൂടെയുള്ള അവരുടെ തിരിച്ചുവരവിൽ ദേശത്തിലേക്ക് കൊണ്ടുവന്നത് ഈ കൂടാരമായിരുന്നു. ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്ക് അവർ പ്രവേശിച്ചപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ദാവീദിന്റെ കാലംവരെ അങ്ങനെതന്നെയായിരുന്നു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമ്മുടെ പിതാക്കന്മാര്‍ അത് ഏറ്റുവാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വച്ചിരുന്നു.
Malayalam Bible POC-ML 2013
തങ്ങളുടെ മുമ്പില്‍നിന്നു ദൈവം ബഹിഷ്‌കരിച്ചവിജാതീയരുടെ ഭൂമിയിലേക്കു നമ്മുടെ പിതാക്കന്‍മാര്‍ ജോഷ്വയുമൊത്ത്‌പ്രവേശിച്ചപ്പോള്‍ അതു കൂടെക്കൊണ്ടുപോന്നു. ദാവീദിന്‍െറ കാലംവരെ അത് അവിടെയുണ്ടായിരുന്നു. ദൈവം അവനില്‍ പ്രസാദിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെമുമ്പിൽനിന്ന് ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ ദേശം അവർ യോശുവയുടെ നേതൃത്വത്തിൽ കൈവശമാക്കിയപ്പോൾ ആ ഉടമ്പടിയുടെ കൂടാരം അവിടേക്കു കൊണ്ടുവന്നു. ദാവീദിന്റെ കാലംവരെ അത് അവിടെ ഉണ്ടായിരുന്നു.