Acts 7:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും ഒരു ചുവട്ടടി ഭൂമിപോലും അദ്ദേഹത്തിനു അവകാശപ്പെടുത്തിക്കൊടുത്തില്ല. ആ സമയത്ത് അദ്ദേഹത്തിന് ഒരു സന്താനവും ഇല്ലാതിരുന്നിട്ടുപോലും അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ കാലശേഷം സന്താനപരമ്പരയ്‍ക്കും അതിന്‍റെ പൂര്‍ണാവകാശം നല്‌കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു;
Malayalam (ERV) WBTC Bible
എന്നാല്‍ ദൈവം അയാള്‍ക്കു അല്പം പോലും സ്ഥലം നല്‍കിയില്ല. ഒരടിസ്ഥലം പോലും. എന്നാല്‍, ഭാവിയില്‍ അബ്രാഹാമിനും സന്തതി പരന്പരകള്‍ക്കുമായി ആ ദേശം നല്‍കാമെന്ന് ദൈവം അവനു വാഗ്ദാനം നല്‍കി. അബ്രാഹാമിനു കുട്ടികളൊന്നുമുണ്ടാകും മുന്പായിരുന്നു അത്.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്നു അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.
Malayalam 1992 MBSI
അവന്നു അതില്‍ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നലകുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ സമയത്ത് ദൈവം അവന് അതിൽ കാലുകുത്തുവാൻ ഒരടി നിലംപോലും അവകാശമായി കൊടുത്തില്ല; എന്നാൽ അവന് സന്തതിയില്ലാതിരിക്കെ അവനും അവന്റെ ശേഷം അവന്റെ സന്തതിയ്ക്കും ആ ദേശം കൈവശമായി നല്കുമെന്ന് അവനോട് വാഗ്ദത്തം ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന് അതില്‍ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന് സന്തതിയില്ലാതിരിക്കെ അവനും അവന്‍റെ ശേഷം അവന്‍റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.
Malayalam Bible POC-ML 2013
എങ്കിലും, അവിടുന്ന്‌ അവന്‌ ഒരവകാശവും, ഒരടി സ്‌ഥലംപോലും, കൊടുത്തില്ല. എന്നാല്‍, ഈ ദേശം അവനും പിന്‍തലമുറയ്‌ക്കും അവകാശമായി നല്‍കുമെന്ന്‌, അവന്‌ സന്താനമില്ലാതിരിക്കുമ്പോള്‍ത്തന്നെ, അവിടുന്നു വാഗ്‌ദാനംചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് അദ്ദേഹത്തിന് ഇവിടെ ഒരുചുവടു ഭൂമിപോലും ഒരവകാശമായി നൽകിയില്ല. ആ സമയത്ത് അബ്രാഹാമിനു മക്കൾ ജനിച്ചിട്ടില്ലായിരുന്നു. എങ്കിലും അബ്രാഹാമും, ശേഷം അദ്ദേഹത്തിന്റെ പിൻഗാമികളും ഈ ദേശം കൈവശമാക്കുമെന്നു ദൈവം അദ്ദേഹത്തിനു വാഗ്ദാനം നൽകി.