Acts 7:51 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ദുശ്ശാഠ്യക്കാരേ, ഹൃദയത്തില്‍ ഇപ്പോഴും ദൈവബോധമില്ലാത്തവരേ, സത്യത്തിനു ചെവികൊടുക്കാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങളും എപ്പോഴും പരിശുദ്ധാത്മാവിനോട് എതിര്‍ക്കുന്നു!
Malayalam (ERV) WBTC Bible
അപ്പോള്‍ സ്തെഫാനൊസ് പറഞ്ഞു, “ദുശ്ശാഠ്യക്കാരായ യെഹൂദനേതാക്കളേ, ദൈവത്തിനു ഹൃദയവും കാതും നല്‍കാത്തവരേ, പരിശുദ്ധാത്മാവിന്‍റെ വചനങ്ങള്‍ക്ക് എപ്പോഴും എതിരു നില്‍ക്കുവന്നവരേ, നിങ്ങളുടെ പിതാക്കന്മാര്‍ ഇതു ചെയ്തു. അതു തന്നെ നിങ്ങളും ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു.
Malayalam 1992 MBSI
ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നിലക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദുശ്ശാഠ്യക്കാരും, ഹൃദയത്തിനും ചെവിയ്ക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നെ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോട് എതിർത്ത് നില്ക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശാഠ്യക്കാരും ഹൃദയത്തിനും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ നിങ്ങളും എല്ലായ്പോഴും
Malayalam Bible POC-ML 2013
മര്‍ക്കടമുഷ്‌ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്‌ഛേദിതരേ, നിങ്ങള്‍ എല്ലായ്‌പ്പോഴും പരിശുദ്‌ധാത്‌മാവിനോടു മല്ലടിക്കുന്നു. നിങ്ങളുടെ പിതാക്കന്‍മാരെപ്പോലെതന്നെയാണു നിങ്ങളും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ശാഠ്യക്കാരേ, ഹൃദയത്തിനും കാതുകൾക്കും പരിച്ഛേദനം കഴിഞ്ഞിട്ടില്ലാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും. നിങ്ങൾ പരിശുദ്ധാത്മാവിനെ എന്നും എതിർക്കുന്നവരാണ്.