Acts 7:58 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹത്തെ പിടിച്ചു നഗരത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു. സാക്ഷികള്‍ അവരുടെ പുറങ്കുപ്പായം ശൗല്‍ എന്നൊരു യുവാവിനെയാണ് ഏല്പിച്ചിരുന്നത്.
Malayalam (ERV) WBTC Bible
അവരവനെ നഗരത്തില്‍നിന്നും പുറന്തള്ളി മരിക്കുംവരെ കല്ലെറിഞ്ഞു. സ്തെഫാനൊസിനെതിരെ കള്ളസാക്ഷികള്‍ പറഞ്ഞവര്‍ തങ്ങളുടെ മേലങ്കി ഊരി ശെൌല്‍ എന്നു വിളിച്ച യുവാവിനു നല്‍കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ചു.
Malayalam 1992 MBSI
അവനെ നഗരത്തില്‍നിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രം ശൌല്‍ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാല്‍ക്കല്‍ വെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനെ വലിച്ചിഴച്ചും കൊണ്ട് നഗരത്തിൽനിന്ന് പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ പുറംചട്ടകൾ ഊരി ശൗൽ എന്ന് പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ച്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനെ നഗരത്തില്‍നിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രം ശൗല്‍ എന്നു പേരുള്ള ഒരു ബാല്യക്കാരന്‍റെ കാല്ക്കല്‍ വച്ചു.
Malayalam Bible POC-ML 2013
അവര്‍ അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്‌ഷികള്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ സാവൂള്‍ എന്ന ഒരുയുവാവിന്‍െറ കാല്‍ക്കല്‍ അഴിച്ചുവച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അദ്ദേഹത്തെ നഗരത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കല്ലെറിയാൻ തുടങ്ങി. സാക്ഷികൾ അവരുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു യുവാവിന്റെ കാൽക്കൽ വെച്ചു.