Acts 7:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബ്രഹാമിന്‍റെ സന്തതി അന്യദേശത്തു പോയി പാര്‍ക്കുകയും ആ ദേശക്കാര്‍ അവരെ അടിമകളാക്കി നാനൂറു വര്‍ഷം പീഡിപ്പിക്കുകയും ചെയ്യുമെന്ന് അവിടുന്ന് അരുള്‍ചെയ്തു.
Malayalam (ERV) WBTC Bible
ദൈവം ഇങ്ങനെയാണവനോട് അരുളിയത്: ‘നിന്‍റെ സന്തതികള്‍ മറ്റൊരു രാജ്യത്ത് വസിക്കും. അവിടെയവര്‍ അപരിചിതരാവും. അന്നാട്ടുകാര്‍ അവരെ അടിമകളാക്കുകയും നാനൂറു വര്‍ഷം പരുഷമായി കൈകാര്യം ചെയ്യുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു.
Malayalam 1992 MBSI
അവന്റെ സന്തതി അന്യദേശത്തു ചെന്നു പാര്‍ക്കും; ആ ദേശക്കാര്‍ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ സന്തതി അന്യദേശത്ത് ചെന്ന് പാർക്കും; ആ ദേശക്കാർ അവരെ അടിമകളാക്കി നാനൂറ് സംവത്സരം കഷ്ടപ്പെടുത്തും എന്നിങ്ങനെ ദൈവം അവനോട് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ സന്തതി അന്യദേശത്തു ചെന്നു പാര്‍ക്കും; ആ ദേശക്കാര്‍ അവരെ അടിമയാക്കി നാനൂറു സംവത്‍സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു.
Malayalam Bible POC-ML 2013
അവന്‍െറ സന്താനങ്ങള്‍ മറ്റുള്ളവരുടെ ദേശത്തുപ്രവാസികളായിരിക്കുമെന്നും അവരെ വിദേശികള്‍ നാനൂറു വര്‍ഷത്തേക്ക്‌ അടിമകളാക്കി പീഡിപ്പിക്കുമെന്നുംദൈവം പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം അബ്രാഹാമിനോട് ഇങ്ങനെ അരുളിച്ചെയ്തു: ‘നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യും.