Acts 7:60 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം മുട്ടുകുത്തിക്കൊണ്ട് “കര്‍ത്താവേ, ഈ പാപം ഇവരുടെമേല്‍ ചുമത്തരുതേ” എന്ന് അത്യുച്ചത്തില്‍ അപേക്ഷിച്ചു. ഇതു പറഞ്ഞിട്ട് അദ്ദേഹം അന്തരിച്ചു. സ്തേഫാനോസിന്‍റെ വധത്തെ ശൗല്‍ അനുകൂലിച്ചിരുന്നു.
Malayalam (ERV) WBTC Bible
അവന്‍ മുട്ടുകുത്തി ഉറക്കെ നിലവിളിച്ചു, “കര്‍ത്താവേ, ഇവരുടെമേല്‍ ഈ പാപം ചുമത്തരുതേ.” ഇത്രയും പറഞ്ഞ് സ്തെഫാനൊസ് മരിച്ചു വീണു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.
Malayalam 1992 MBSI
അവനോ മുട്ടുകുത്തികര്‍ത്താവേ, അവര്‍ക്കും ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തില്‍ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവന്‍ നിദ്രപ്രാപിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ മുട്ടുകുത്തി: “കർത്താവേ, അവരോട് ഈ പാപം കണക്കിടരുതേ” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്രപ്രാപിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനോ മുട്ടുകുത്തി: കര്‍ത്താവേ, അവര്‍ക്ക് ഈ പാപം നിറുത്തരുതേ എന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവന്‍ നിദ്രപ്രാപിച്ചു.
Malayalam Bible POC-ML 2013
അവന്‍ മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്‌ഷിച്ചു: കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്‌. ഇതു പറഞ്ഞ്‌ അവന്‍ മരണ നിദ്രപ്രാപിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അദ്ദേഹം മുട്ടുകുത്തി “കർത്താവേ, ഈ പാപം അവരുടെമേൽ നിർത്തരുതേ,” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞശേഷം അദ്ദേഹം മരിച്ചുവീണു.