Acts 7:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അബ്രഹാമിന് ഒരു ഉടമ്പടി നല്‌കി. അതിന്‍റെ സൂചനയായി ഏര്‍പ്പെടുത്തിയതാണ് പരിച്ഛേദനകര്‍മം. അപ്രകാരം ഇസ്ഹാക്ക് ജനിച്ചപ്പോള്‍ എട്ടാം ദിവസം ആ ശിശുവിന്‍റെ പരിച്ഛേദനകര്‍മം നടത്തി. ഇസ്ഹാക്കിന് യാക്കോബ് എന്ന പുത്രനുണ്ടായി. യാക്കോബിന്‍റെ പുത്രന്മാരായിരുന്നു പന്ത്രണ്ടു ഗോത്രപിതാക്കന്മാര്‍.
Malayalam (ERV) WBTC Bible
ദൈവം അബ്രാഹാമുമായി ഒരു നിയമം ഉണ്ടാക്കി; പരിച്ഛേദനമായിരുന്നു ആ നിയമത്തിന്‍റെ അടയാളം. അതുകൊണ്ട് അബ്രാഹാം തനിക്കൊരു പുത്രനുണ്ടായപ്പോള്‍ അവന്‍റെ പരിച്ഛേദനകര്‍മ്മം എട്ടു ദിവസം പ്രായമായപ്പോള്‍ നടത്തി. യിസ്ഹാക്ക് എന്നായിരുന്നു ആ പുത്രന്‍റെ പേര്. യിസ്ഹാക്ക് തന്‍റെ പുത്രനായ യാക്കോബിന്‍റെയും യാക്കോബ് തന്‍റെ പുത്രന്മാരുടെയും പരിച്ഛേദനകര്‍മ്മം നടത്തി. ആ പുത്രന്മാരാണ് പില്‍ക്കാലത്ത് പന്ത്രണ്ടു പിതാക്കന്മാരായത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവൻ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാൾ പരിച്ഛേദന ചെയ്തു. യിസ്ഹാക്ക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.
Malayalam 1992 MBSI
പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവന്‍ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാള്‍ പരിച്ഛേദന ചെയ്തു. യിസ്ഹാക്ക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ദൈവം അബ്രഹാമിന് പരിച്ഛേദനയെന്ന ഉടമ്പടി കൊടുത്തു; അബ്രഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു, എട്ടാം നാൾ അവനെ പരിച്ഛേദന ചെയ്തു. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവനു പരിച്ഛേദന എന്ന നിയമം കൊടുത്തു; അങ്ങനെ അവന്‍ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാംനാള്‍ പരിച്ഛേദന ചെയ്തു. യിസ്ഹാക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.
Malayalam Bible POC-ML 2013
പിന്നെ, അവിടുന്ന് അവനുമായി പരിച്‌ഛേദനത്തിന്‍െറ ഉടമ്പടി ചെയ്‌തു. അബ്രാഹത്തില്‍ നിന്ന് ഇസഹാക്ക് ജനിച്ചു. എട്ടാംദിവസം അവനെ പരിച്‌ഛേദനംചെയ്‌തു. ഇസഹാക്കില്‍നിന്ന് യാക്കോബും യാക്കോബില്‍ നിന്ന് പന്ത്രണ്ടുഗോത്രപിതാക്കന്‍മാരും ജനിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീട് ദൈവം അബ്രാഹാമിന് പരിച്ഛേദനമെന്ന ഉടമ്പടി നൽകി. അബ്രാഹാമിന് യിസ്ഹാക്ക് ജനിച്ചു. എട്ടാംദിവസം അദ്ദേഹം ശിശുവിനു പരിച്ഛേദനകർമം നടത്തി. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു.