Acts 8:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ ക്ഷുദ്രപ്രയോഗംകൊണ്ട് ദീര്‍ഘകാലമായി അയാള്‍ അവരെ അമ്പരപ്പിച്ചിരുന്നതിനാല്‍ അയാള്‍ പറയുന്നത് അവര്‍ സ്വീകരിച്ചുപോന്നു.
Malayalam (ERV) WBTC Bible
ആളുകള്‍ തന്‍റെ അനുയായികളാകുംവരെ വളരെനാള്‍ ശിമോന്‍ മായാജാലം കൊണ്ട് ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇവൻ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചതു.
Malayalam 1992 MBSI
ഇവന്‍ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാല്‍ അത്രേ അവര്‍ അവനെ ശ്രദ്ധിച്ചതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇവൻ ആഭിചാരംകൊണ്ട് ഏറിയ കാലം അവരെ ഭ്രമിപ്പിക്കുകയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചത്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇവന്‍ ആഭിചാരംകൊണ്ട് ഏറിയകാലം അവരെ ഭ്രമിപ്പിക്കയാല്‍ അത്രേ അവര്‍ അവനെ ശ്രദ്ധിച്ചത്.
Malayalam Bible POC-ML 2013
ദീര്‍ഘകാലമായി മാന്ത്രികവിദ്യകള്‍കൊണ്ട്‌ അവരെ വിസ്‌മയിപ്പിച്ചിരുന്നതിനാലാണ്‌ എല്ലാവരും അവനെ ശ്രദ്‌ധിച്ചുപോന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശിമോൻ തന്റെ മന്ത്രവിദ്യകൊണ്ട് ഏറെക്കാലമായി അവരെ ഭ്രമിപ്പിച്ചതിനാലാണ് ജനം അയാളെ ശ്രദ്ധിച്ചത്.