Acts 8:26 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കര്‍ത്താവിന്‍റെ ദൂതന്‍ ഫീലിപ്പോസിനോട്, “ദക്ഷിണദിക്കിലേക്ക്, യെരൂശലേമില്‍നിന്നു ഗസെയിലേക്കുള്ള നിര്‍ജനമായ വഴിയിലൂടെ പോകുക” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
കര്‍ത്താവിന്‍റെ ഒരു ദൂതന്‍ ഫിലിപ്പൊസിനോടു സംസാരിച്ചു. ദൂതന്‍ പറഞ്ഞു, “തയ്യാറായി തെക്കോട്ടു പുറപ്പെടുക. യെരൂശലേമില്‍നിന്നും ഗസെയിലേക്കു മരുഭൂമിയിലുള്ള പാതയിലേക്കു പോവുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.
Malayalam 1992 MBSI
അനന്തരം കര്‍ത്താവിന്റെ ദൂതന്‍ ഫിലിപ്പൊസിനോടുനീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമില്‍ നിന്നു ഗസെക്കുള്ള നിര്‍ജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോട്: “നീ എഴുന്നേറ്റ് തെക്കോട്ട് യെരൂശലേമിൽ നിന്ന് ഗസയ്ക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം കര്‍ത്താവിന്‍റെ ദൂതന്‍ ഫിലിപ്പൊസിനോട്: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമില്‍നിന്നു ഗസയ്ക്കുള്ള നിര്‍ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ ഒരു ദൂതന്‍ പീലിപ്പോസിനോടു പറഞ്ഞു: എഴുന്നേറ്റ്‌ തെക്കോട്ടു നടന്ന്‌, ജറുസലെമില്‍നിന്നു ഗാസായിലേക്കുള്ള പാതയില്‍ എത്തുക. അത്‌ ഒരു വിജനമായ പാതയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്താവിന്റെ ഒരു ദൂതൻ ഫിലിപ്പൊസിനോട് പറഞ്ഞു, “നീ ജെറുശലേമിൽനിന്ന് ഗസ്സായിലേക്കു മരുഭൂമിയിലൂടെ പോകുന്ന പാതയിലൂടെ തെക്കോട്ട് യാത്രചെയ്യുക.”