Acts 8:36 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ അവര്‍ സഞ്ചരിക്കുമ്പോള്‍ വെള്ളമുള്ള ഒരു സ്ഥലത്തെത്തി. “ഇതാ വെള്ളം; ഞാന്‍ സ്നാപനം സ്വീകരിക്കുന്നതിന് എന്താണു പ്രതിബന്ധം?” എന്ന് അദ്ദേഹം ഫീലിപ്പോസിനോടു ചോദിച്ചു.
Malayalam (ERV) WBTC Bible
അങ്ങനെ സഞ്ചരിക്കവേ അവര്‍ ഒരു കുളക്കരയിലെത്തി. ഉദ്യോഗസ്ഥന്‍ പറഞ്ഞു, “ഇതാ! ഇവിടെ വെള്ളം! സ്നാനപ്പെടുവാന്‍ എനിക്കിനി എന്താണു തടസ്സം?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
Malayalam 1992 MBSI
അവര്‍ ഇങ്ങനെ വഴിപോകയില്‍ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോള്‍ ഷണ്ഡന്‍ ഇതാ വെള്ളം ഞാന്‍ സ്നാനം ഏലക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളൊരു സ്ഥലത്ത് എത്തിയപ്പോൾ ഷണ്ഡൻ: “ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിൽനിന്ന് എന്ത് എന്നെ തടസ്സപ്പെടുത്തുന്നു” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഇങ്ങനെ വഴിപോകയില്‍ വെള്ളമുള്ളൊരു സ്ഥലത്ത് എത്തിയപ്പോള്‍ ഷണ്ഡന്‍: ഇതാ വെള്ളം; ഞാന്‍ സ്നാനം ഏല്ക്കുന്നതിന് എന്തു വിരോധം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ പോകുമ്പോള്‍ ഒരു ജലാശയത്തിങ്കലെത്തി. അപ്പോള്‍ ഷണ്‍ഡന്‍ പറഞ്ഞു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ യാത്ര തുടർന്നുകൊണ്ടിരിക്കെ, വെള്ളമുള്ള ഒരു സ്ഥലത്തെത്തി. “ഇതാ, ഇവിടെ വെള്ളമുണ്ട്; ഞാൻ സ്നാനമേൽക്കുന്നതിന് എന്തു തടസ്സം?” എന്ന് ഷണ്ഡൻ ഫിലിപ്പൊസിനോട് ചോദിച്ചു.