Acts 8:40 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഫീലിപ്പോസിനെ പിന്നീടു കാണുന്നത് അസ്തോദില്‍ വച്ചാണ്. കൈസര്യയില്‍ എത്തുന്നതുവരെ പല പട്ടണങ്ങളിലും സുവിശേഷം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം യാത്ര ചെയ്തു.
Malayalam (ERV) WBTC Bible
അസ്തൊദ് എന്ന പട്ടണത്തില്‍ ഫിലിപ്പൊസ് പ്രത്യക്ഷപ്പെട്ടു. അവന്‍ കൈസര്യനഗരത്തിലേക്കു പോകുകയായിരുന്നു. അസ്തൊദില്‍നിന്നും കൈസര്യയിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ എല്ലാ ഗ്രാമങ്ങളിലും ഫിലിപ്പൊസ് സുവിശേഷം പ്രസംഗിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.
Malayalam 1992 MBSI
ഫിലിപ്പൊസിനെ പിന്നെ അസ്തോദില്‍ കണ്ടു; അവന്‍ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയില്‍ എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ട്; അവൻ ദേശത്തൂടെല്ലാം സഞ്ചരിച്ച് എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട് കൈസര്യയിൽ എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഫിലിപ്പൊസിനെ പിന്നെ അസ്തോദില്‍ കണ്ടു; അവന്‍ സഞ്ചരിച്ച് എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയില്‍ എത്തി.
Malayalam Bible POC-ML 2013
താന്‍ അസോത്തൂസില്‍ എത്തിയതായി പീലിപ്പോസ് കണ്ടു. എല്ലാ നഗരങ്ങളിലും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ച് അവന്‍ കേസറിയായില്‍ എത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഫിലിപ്പൊസ് പിന്നീട് അസ്തോദിൽ കാണപ്പെട്ടു; അദ്ദേഹം കൈസര്യ പട്ടണത്തിൽ എത്തിച്ചേരുന്നതുവരെ മാർഗമധ്യേയുള്ള എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട് സഞ്ചരിച്ചു.