Acts 9:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ കര്‍ത്താവ് അദ്ദേഹത്തോടു കല്പിച്ചു: “നീ നേര്‍വീഥി എന്ന തെരുവില്‍ യൂദയുടെ വീട്ടില്‍ ചെന്ന് തര്‍സൊസുകാരനായ ശൗല്‍ എന്നയാളിനെ അന്വേഷിക്കുക; അവന്‍ പ്രാര്‍ഥിക്കുന്നു.
Malayalam (ERV) WBTC Bible
കര്‍ത്താവ് അനന്യാസിനോടു പറഞ്ഞു, “നേര്‍വഴി എന്നു വിളിക്കപ്പെടുന്ന പാതയിലേക്കു പോവുക. യൂദായുടെ വീടു കണ്ടുപിടിക്കുക. തര്‍സൊസില്‍നിന്നും വന്ന ശെൌല്‍ എന്നൊരാളെ കണ്ടെത്തുക. അയാള്‍ ഇപ്പോള്‍ അവിടെ പ്രാര്‍ത്ഥിക്കുന്നുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവു അവനോടു: നീ എഴുന്നേറ്റു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൗൽ എന്നു പേരുള്ളവനെ അന്വേഷിക്ക;
Malayalam 1992 MBSI
കര്‍ത്താവു അവനോടുനീ എഴുന്നേറ്റു നേര്‍വ്വീഥി എന്ന തെരുവില്‍ ചെന്നു, യൂദയുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർത്താവ് അവനോട്: “നീ എഴുന്നേറ്റ് നേർവ്വീഥി എന്ന തെരുവിൽ, യൂദയുടെ വീട്ടിൽ ചെന്ന്, തർസൊസുകാരനായ ശൌൽ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർത്ഥിക്കുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍ത്താവ് അവനോട്: നീ എഴുന്നേറ്റു നേര്‍വീഥി എന്ന തെരുവില്‍ ചെന്ന്, യൂദായുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൗല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക;
Malayalam Bible POC-ML 2013
കര്‍ത്താവ്‌ അവനോടു പറഞ്ഞു: നീ എഴുന്നേറ്റ്‌ ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവില്‍ച്ചെന്ന്‌ യൂദാസിന്‍െറ ഭവനത്തില്‍ താര്‍സോസുകാരനായ സാവൂളിനെ അന്വേഷിക്കുക. അവന്‍ ഇതാ, പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർത്താവ് അയാളോട്, “നീ എഴുന്നേറ്റ് നേർവീഥി എന്ന തെരുവിൽ യൂദായുടെ ഭവനത്തിൽചെന്ന് തർസൊസുകാരനായ ശൗലിനെ അന്വേഷിക്കുക. അയാൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു.