Acts 9:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതനുസരിച്ച് അനന്യാസ് ആ വീട്ടില്‍ ചെന്നു, ശൗലിന്‍റെമേല്‍ കൈകള്‍ വച്ചുകൊണ്ട് പറഞ്ഞു: “ശൗലേ, സഹോദരാ, കാഴ്ചപ്രാപിക്കേണ്ടതിനും പരിശുദ്ധാത്മാവിന്‍റെ പൂര്‍ണമായ നിറവ് താങ്കളിലുണ്ടാകേണ്ടതിനും വഴിയില്‍വച്ചു താങ്കള്‍ക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവ് എന്നെ ഇവിടേക്ക് അയച്ചിരിക്കുന്നു.”
Malayalam (ERV) WBTC Bible
അതുകൊണ്ട് അനന്യാസ് അവിടം വിട്ട് യൂദായുടെ വീട്ടിലേക്കു പോയി. ശെൌലിന്‍റെ മേല്‍ കൈകള്‍വച്ച് അയാള്‍ പറഞ്ഞു, “സഹോദരാ ശെൌല്‍, കര്‍ത്താവായ യേശു എന്നെ അയച്ചിരിക്കുന്നു. നീ ഇങ്ങോട്ട് വരും വഴി അവന്‍ നിനക്കു പ്രത്യക്ഷപ്പെട്ടു. നിനക്കു കാഴ്ച കിട്ടുന്നതിനും പരിശുദ്ധാത്മാവ് നിന്നില്‍ നിറയുന്നതിനും വേണ്ടിയാണ് യേശു എന്നെ അയച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്റെമേൽ കൈ വെച്ചു: ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണ്ണൻ ആകേണ്ടതിന്നു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്നു അവന്റെമേല്‍ കൈ വെച്ചുശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിന്നു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്ന് അവന്റെമേൽ കൈ വെച്ച്: “ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിക്കുകയും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും ചെയ്യേണ്ടതിന് നീ വന്ന വഴിയിൽ നിനക്ക് പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്ന് അവന്‍റെമേല്‍ കൈ വച്ചു: ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണന്‍ ആകേണ്ടതിനു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അനനിയാസ്‌ ചെന്ന്‌ ആ ഭവനത്തില്‍ പ്രവേശിച്ച്‌ അവന്‍െറ മേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ സാവൂള്‍, മാര്‍ഗമധ്യേ നിനക്കു പ്രത്യക്‌ഷപ്പെട്ട കര്‍ത്താവായ യേശു, നിനക്കു വീണ്ടും കാഴ്‌ച ലഭിക്കുന്നതിനും നീ പരിശുദ്‌ധാത്‌മാവിനാല്‍ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അനന്യാസ് ആ വീട്ടിലേക്കു പോയി. അദ്ദേഹം ശൗലിന്റെമേൽ കൈകൾ വെച്ചുകൊണ്ട്, “ശൗലേ, സഹോദരാ, നീ ഇവിടേക്കു വരുമ്പോൾ, വഴിയിൽവെച്ചു നിനക്കു പ്രത്യക്ഷനായ കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കാനും നീ പരിശുദ്ധാത്മാവിനാൽ നിറയാനുമായി എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.