Acts 9:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുമാര്‍ഗം സ്വീകരിച്ച സ്‍ത്രീകളെയോ പുരുഷന്മാരെയോ കണ്ടാല്‍, അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുന്നതിന് തന്നെ അധികാരപ്പെടുത്തുന്ന കത്തുകള്‍ ദമാസ്കസിലെ സുനഗോഗുകളിലേക്കു മഹാപുരോഹിതന്‍റെ പക്കല്‍നിന്ന് അദ്ദേഹം വാങ്ങി.
Malayalam (ERV) WBTC Bible
ദമസ്കൊസിലെ യെഹൂദപ്പള്ളികളിലെ യെഹൂദര്‍ക്കു കത്തയയ്ക്കാന്‍ അയാള്‍ മഹാപുരോഹിതനോട് ആവശ്യപ്പെട്ടു. ദമസ്കൊസില്‍ ക്രിസ്തുവിന്‍റെ മാര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നവരെ കണ്ടെത്താന്‍ തനിക്കധികാരം നല്‍കണമെന്നാണ് മഹാപുരോഹിതനോട് ശെൌല്‍ ആവശ്യപ്പെട്ടത്. അങ്ങനെയുള്ള പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരാനാണ് അയാ ള്‍ക്ക് ആഗ്രഹം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദമസ്കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി.
Malayalam 1992 MBSI
ദമസ്കൊസില്‍ ഈ മാര്‍ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികള്‍ക്കു അവനോടു അധികാരപത്രം വാങ്ങി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദമസ്കൊസിൽ യേശുവിന്റെ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻതക്കവണ്ണം അവിടുത്തെ പള്ളികളിലേക്കുള്ള അധികാരപത്രം മഹാപുരോഹിതനോട് വാങ്ങി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദമസ്കൊസില്‍ ഈ മാര്‍ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്‍ തക്കവണ്ണം അവിടത്തെ പള്ളികള്‍ക്ക് അവനോട് അധികാരപത്രം വാങ്ങി.
Malayalam Bible POC-ML 2013
അവന്‍ പ്രധാനപുരോഹിതനെ സമീപിച്ച്‌, ക്രിസ്‌തുമാര്‍ഗം സ്വീകരി ച്ചസ്‌ത്രീപുരുഷന്‍മാരില്‍ ആരെക്കണ്ടാലും അവരെ ബന്‌ധനസ്‌ഥരാക്കി ജറുസലെമിലേക്കുകൊണ്ടുവരാന്‍ ദമാസ്‌ക്കസിലെ സിനഗോഗുകളിലേക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടു.