Acts 9:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹത്തിന്‍റെ പ്രഭാഷണം കേട്ടവരെല്ലാം അദ്ഭുതപ്പെട്ടു. അവര്‍ ചോദിച്ചു: “ഈ മനുഷ്യനല്ലേ യെരൂശലേമില്‍ യേശുവിന്‍റെ നാമം ഉച്ചരിക്കുന്നവരെയെല്ലാം നശിപ്പിച്ചുകൊണ്ടിരുന്നത്? അങ്ങനെയുള്ളവരെ പിടിച്ചുകെട്ടി മുഖ്യപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലേ അയാള്‍ ഇവിടെയും വന്നത്?”
Malayalam (ERV) WBTC Bible
ശെൌലിന്‍റെ വാക്കുകള്‍ കേട്ടവരെല്ലാം അത്ഭുതം കൂറി. അവര്‍ പറഞ്ഞു, “ഇയാളാണല്ലോ യെരൂശലേമിലും ഉണ്ടായിരുന്നത്. അവിടെ ഇവന്‍ യേശുവിന്‍റെ വിശ്വാസികളെ നശിപ്പിക്കാനാണ് നോക്കിയത്. ഇവിടെയും അവന്‍ അതു തന്നെ ചെയ്യാനായിരിക്കും വന്നത്. വിശ്വാസികളെ യെരൂ ശലേമിലേക്കു പിടിച്ചുകൊണ്ടുപോയി മഹാപുരോഹിതന്മാരെ ഏല്പിക്കാനാണ് അവന്‍ വന്നിരിക്കുന്നത്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കേട്ടവർ എല്ലാവരും വിസ്മയിച്ചു: യെരൂശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്കു നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു.
Malayalam 1992 MBSI
കേട്ടവര്‍ എല്ലാവരും വിസ്മയിച്ചുയെരൂശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കും നാശം ചെയ്തവന്‍ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കേട്ടവർ എല്ലാവരും വിസ്മയിച്ചു: “യെരൂശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നത്” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കേട്ടവര്‍ എല്ലാവരും വിസ്മയിച്ചു: യെരൂശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കു നാശം ചെയ്തവന്‍ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലോ വന്നത് എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അതു കേട്ടവരെല്ലാം വിസ്‌മയഭരിതരായി പറഞ്ഞു: ജറുസലെമില്‍ ഈ നാമം വിളിച്ചപേക്‌ഷിക്കുന്നവരെ പീഡിപ്പിച്ചിരുന്നത്‌ ഇവനല്ലേ? ഇവിടെയും അങ്ങനെയുള്ളവരെ ബന്‌ധനസ്‌ഥ രാക്കി പുരോഹിതപ്രമുഖന്‍മാരുടെ മുമ്പില്‍ കൊണ്ടുപോകാന്‍ വേണ്ടിയല്ലേ ഇ വന്‍ വന്നിരിക്കുന്നത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടവരെല്ലാം അത്ഭുതപ്പെട്ട്, “ജെറുശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം വിതച്ച മനുഷ്യൻ ഇയാളല്ലേ? ഇയാൾ ഇവിടെ വന്നിരിക്കുന്നതുപോലും അവരെ ബന്ധിച്ചു പുരോഹിതമുഖ്യന്മാരുടെ അടുക്കൽ കൊണ്ടുപോകുന്നതിനുവേണ്ടിയല്ലേ?” എന്നു ചോദിച്ചു.