Acts 9:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗലാകട്ടെ, പൂര്‍വാധികം ശക്തിപ്രാപിക്കുകയും യേശുതന്നെ മശിഹാ എന്ന് ശക്തമായി സമര്‍ഥിച്ചുകൊണ്ട് ദമാസ്കസില്‍ നിവസിച്ചിരുന്ന യെഹൂദന്മാരെ മൊഴിമുട്ടിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
പക്ഷേ ശെൌല്‍ കൂടുതല്‍ കൂടുതല്‍ ശക്തിയുള്ളവനായിത്തീര്‍ന്നു. യേശു, ക്രിസ്തുവാണെന്നവന്‍ തെളിയിച്ചു. ദമസ്ക്കൊസിലെ യെഹൂദര്‍ക്കു വാദിക്കാന്‍ കഴിയാത്തവിധം ശക്തങ്ങളായിരുന്നു അയാളുടെ തെളിവുകള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൗലോ മേല്ക്കുമേൽ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി.
Malayalam 1992 MBSI
ശൌലോ മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസില്‍ പാര്‍ക്കുംന്ന യെഹൂദന്മാരെ മിണ്ടാതാക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശൌലാകട്ടെ അധികം ശക്തിപ്രാപിച്ചു, യേശു തന്നെ ക്രിസ്തു എന്നു പ്രസംഗിച്ചുകൊണ്ട് ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാർക്ക് എതിർ പറവാൻ കഴിയാതാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശൗലോ മേല്ക്കുമേല്‍ ശക്തിപ്രാപിച്ചു, യേശുതന്നെ ക്രിസ്തു എന്ന് തെളിയിച്ചു ദമസ്കൊസില്‍ പാര്‍ക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി.
Malayalam Bible POC-ML 2013
സാവൂളാകട്ടെ കൂടുതല്‍ ശക്‌തി ആര്‍ജ്‌ജിച്ച് യേശുതന്നെയാണു ക്രിസ്‌തു എന്നു തെളിയിച്ചുകൊണ്ട് ദമാസ്‌ക്കസില്‍ താമസിച്ചിരുന്ന യഹൂദന്‍മാരെ ഉത്തരം മുട്ടിച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ശൗൽ അധികമധികം ശക്തനായി, യേശുതന്നെ ക്രിസ്തു എന്നു തെളിയിച്ചുകൊണ്ട് ദമസ്കോസിൽ താമസിക്കുന്ന യെഹൂദന്മാരെ പ്രതിവാദമില്ലാത്തവരാക്കി.