Acts 9:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ഒരു രാത്രിയില്‍ ശൗലിന്‍റെ ശിഷ്യന്മാര്‍ അദ്ദേഹത്തെ മതിലിന്‍റെ മുകളിലൂടെ ഒരു കുട്ടയില്‍ കെട്ടിയിറക്കി വിട്ടു.
Malayalam (ERV) WBTC Bible
ഒരു രാത്രി ശെൌലിന്‍റെ ഏതാനും ശിഷ്യന്മാര്‍ അയാളെ നഗരത്തില്‍നിന്നും രക്ഷപെടുത്തി. അവര്‍ അവനെ ഒരു കൂടയില്‍ ഒളിപ്പിച്ചു. നഗരഭിത്തിയിലെ ഒരു ദ്വാരത്തിലൂടെ അവര്‍ ആ കൂട പുറത്തേക്കിട്ട് അവനെ താഴേക്കിറക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു.
Malayalam 1992 MBSI
എന്നാല്‍ അവന്റെ ശിഷ്യന്മാര്‍ രാത്രിയില്‍ അവനെ ഒരു കൊട്ടയിലാക്കി മതില്‍വഴിയായി ഇറക്കിവിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ അവന്‍റെ ശിഷ്യന്മാര്‍ രാത്രിയില്‍ അവനെ ഒരു കുട്ടയിലാക്കി മതില്‍ വഴിയായി ഇറക്കിവിട്ടു.
Malayalam Bible POC-ML 2013
എന്നാല്‍, അവന്‍െറ ശിഷ്യന്‍മാര്‍ രാത്രി അവനെ ഒരു കുട്ടയിലിരുത്തി മതിലിനു മുകളിലൂടെ താഴെയിറക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, രാത്രിയിൽ ശൗലിന്റെ ശിഷ്യന്മാർ അദ്ദേഹത്തെ ഒരു കുട്ടയിലാക്കി മതിലിനു മുകളിലൂടെ പട്ടണത്തിനു പുറത്തേക്ക് ഇറക്കിവിട്ടു.