Acts 9:27 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ബര്‍നബാസ് വന്ന് അദ്ദേഹത്തെ അപ്പോസ്തോലന്മാരുടെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. വഴിയില്‍വച്ച് ശൗല്‍ കര്‍ത്താവിനെ ദര്‍ശിച്ചതും അവിടുന്ന് അദ്ദേഹത്തോടു സംസാരിച്ചതും പിന്നീട് ദമാസ്കസില്‍വച്ച് അദ്ദേഹം യേശുവിന്‍റെ നാമത്തില്‍ സുധീരം പ്രസംഗിച്ചതുമെല്ലാം ബര്‍നബാസ് വിവരിച്ചു പറഞ്ഞു.
Malayalam (ERV) WBTC Bible
എന്നാല്‍ ബര്‍ന്നബാസ് അയാളെ സ്വീകരിച്ച് അപ്പൊസ്തലന്മാരുടെ അടുത്തു കൊണ്ടുവന്നു. ശെൌല്‍ ദമസ്കൊസിലേക്കു വരുംവഴി കര്‍ത്താവിനെ കണ്ടുവെന്ന് ബര്‍ന്നബാസ് അപ്പൊസ്തലന്മാരോടു പറഞ്ഞു. കര്‍ത്താവ് ശെൌലിനോട് എങ്ങനെ സംസാരിച്ചുവെന്ന് ബര്‍ന്നബാസ് അവര്‍ക്കു വിശദീകരിച്ചു. ദമസ്ക്കൊസിലെ ജനങ്ങളോട് ശെൌല്‍ ഭയമില്ലാതെ കര്‍ത്താവിന്‍റെ പേരില്‍ പ്രസംഗിച്ചുവെന്ന് ബര്‍ന്നബാസ് അപ്പൊസ്തലന്മാരോടു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബർന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ വഴിയിൽ വെച്ചു കർത്താവിനെ കണ്ടതും കർത്താവു അവനോടു സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു.
Malayalam 1992 MBSI
ബര്‍ന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടു ചെന്നു; അവന്‍ വഴിയില്‍ വെച്ചു കര്‍ത്താവിനെ കണ്ടതും കര്‍ത്താവു അവനോടു സംസാരിച്ചതും ദമസ്കൊസില്‍ അവന്‍ യേശുവിന്റെ നാമത്തില്‍ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ബർന്നബാസോ അവനെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുക്കൽചെന്നു; അവൻ വഴിയിൽ വെച്ച് കർത്താവിനെ കണ്ടതും കർത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബര്‍ന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടുചെന്നു; അവന്‍ വഴിയില്‍വച്ചു കര്‍ത്താവിനെ കണ്ടതും കര്‍ത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസില്‍ അവന്‍ യേശുവിന്‍റെ നാമത്തില്‍ പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചുപറഞ്ഞു.
Malayalam Bible POC-ML 2013
ബാര്‍ണ ബാസ്‌ അവനെ അപ്പസ്‌തോലന്‍മാരുടെ അടുക്കല്‍ കൂട്ടിക്കൊണ്ടുവന്നു. സാവൂള്‍ വഴിയില്‍ വച്ചു കര്‍ത്താവിനെ ദര്‍ശിച്ചതും അവിടുന്ന്‌ അവനോടു സംസാരിച്ചതും ദമാസ്‌ക്കസില്‍ വച്ച്‌ യേശുവിന്‍െറ നാമത്തില്‍ അവന്‍ ധൈര്യപൂര്‍വം പ്രസംഗിച്ചതും ബാര്‍ണബാസ്‌ അവരെ വിവരിച്ചുകേള്‍പ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബർന്നബാസോ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുത്തെത്തി. യാത്രയ്ക്കിടയിൽ ശൗൽ കർത്താവിനെ കണ്ടതും കർത്താവ് അദ്ദേഹത്തോടു സംസാരിച്ചതും അദ്ദേഹം ദമസ്കോസിൽ യേശുവിന്റെ നാമത്തിൽ നിർഭയം പ്രസംഗിച്ചതുമെല്ലാം ബർന്നബാസ് അവരോടു വിവരിച്ചു.