Acts 9:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ ശൗല്‍ അവരോട് അടുത്ത് ഇടപെടുകയും, യെരൂശലേമില്‍ എല്ലായിടത്തും സഞ്ചരിച്ച് യേശുവിന്‍റെ നാമത്തില്‍ നിര്‍ഭയം പ്രസംഗിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
അതുകൊണ്ട് ശെൌലിന് വിശ്വസികളുടെ ഇടയില്‍ ചേരാന്‍ കഴിഞ്ഞു. അയാള്‍ യെരൂശലേമിലെന്പാടും ഭയം കൂടാതെ കര്‍ത്താവിനെപ്പറ്റി പ്രസംഗിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.
Malayalam 1992 MBSI
പിന്നെ അവന്‍ യെരൂശലേമില്‍ അവരുമായി പെരുമാറുകയും കര്‍ത്താവിന്റെ നാമത്തില്‍ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ യെരൂശലേമിൽ പാർക്കുകയും ശിഷ്യന്മാരോടുകൂടെ എല്ലായിടത്തും സഞ്ചരിച്ച് കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ യെരൂശലേമില്‍ അവരുമായി പെരുമാറുകയും കര്‍ത്താവിന്‍റെ നാമത്തില്‍ പ്രാഗല്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തുപോന്നു.
Malayalam Bible POC-ML 2013
അനന്തരം, സാവൂള്‍ അവരോടൊപ്പം ജറുസലെ മില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ട്‌ കര്‍ത്താവിന്‍െറ നാമത്തില്‍ ധൈര്യത്തോടെ പ്രസംഗിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ, ശൗൽ അവരോടുകൂടെ ചേർന്ന് കർത്താവിന്റെ നാമത്തിൽ ധൈര്യപൂർവം സംസാരിച്ചുകൊണ്ട് ജെറുശലേമിൽ യഥേഷ്ടം സഞ്ചരിച്ചു.