Acts 9:33 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെ എട്ടു വര്‍ഷമായി പക്ഷവാതം പിടിപെട്ട് ശയ്യാവലംബിയായി കഴിഞ്ഞിരുന്ന ഐനിയാസ് എന്നൊരാളെ അദ്ദേഹം കണ്ടു.
Malayalam (ERV) WBTC Bible
അവിടെ തളര്‍വാതം പിടിപെട്ട ഐനെയാസിനെ അയാള്‍ കണ്ടുമുട്ടി. എട്ടു വര്‍ഷമായി ഐനെയാസ് കിടപ്പിലായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.
Malayalam 1992 MBSI
അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പില്‍ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെ പക്ഷവാതം പിടിച്ച് എട്ട് സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്ന് പേരുള്ളോരു മനുഷ്യനെ കണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെ പക്ഷവാതം പിടിച്ച് എട്ടു സംവത്സരമായി കിടപ്പില്‍ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളൊരു മനുഷ്യനെ കണ്ടു.
Malayalam Bible POC-ML 2013
അവിടെ ഐനെയാസ്‌ എന്നൊരുവനെ അവന്‍ കണ്ടുമുട്ടി. അവന്‍ എട്ടു വര്‍ഷമായി തളര്‍വാതം പിടിപെട്ട്‌ രോഗശയ്യയിലായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെ എട്ടു വർഷമായി പക്ഷാഘാതംപിടിച്ചു കിടന്നിരുന്ന ഐനെയാസ് എന്നൊരാളെ അദ്ദേഹം കണ്ടു.