Acts 9:36 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോപ്പയില്‍ തബീഥാ എന്നൊരു ക്രിസ്തുശിഷ്യ ഉണ്ടായിരുന്നു. തബീഥാ എന്ന പേരിനു ഗ്രീക്കില്‍ ദോര്‍ക്കാസ്-പേടമാന്‍-എന്നാണര്‍ഥം. അവള്‍ ധാരാളം സല്‍പ്രവൃത്തികളും ദാനധര്‍മങ്ങളും ചെയ്യുന്നതില്‍ സദാ ജാഗരൂകയായിരുന്നു.
Malayalam (ERV) WBTC Bible
യോപ്പാനഗരത്തില്‍ തബീഥാ എന്നു പേരായ ഒരു വിശ്വാസി ഉണ്ടായിരുന്നു. (‘മാന്‍പേട’ എന്നാണ് അവളുടെ പേരിനര്‍ത്ഥം.) അവള്‍ എന്നും എല്ലാവര്‍ക്കും നന്മ മാത്രം ചെയ്തു. ആവശ്യക്കാര്‍ക്ക് അവള്‍ എപ്പോഴും പണം കൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോപ്പയിൽ പേടമാൻ എന്നർത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.
Malayalam 1992 MBSI
യോപ്പയില്‍ പേടമാന്‍ എന്നര്‍ത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവള്‍ വളരെ സല്‍പ്രവൃത്തികളും ധര്‍മ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോപ്പയിൽ “പേടമാൻ” എന്നർത്ഥമുള്ള തബീഥ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോപ്പയില്‍ പേടമാന്‍ എന്നര്‍ഥമുള്ള തബീഥാ എന്നു പേരുള്ളൊരു ശിഷ്യ ഉണ്ടായിരുന്നു; അവള്‍ വളരെ സല്‍പ്രവൃത്തികളും ധര്‍മങ്ങളും ചെയ്തുപോന്നവളായിരുന്നു.
Malayalam Bible POC-ML 2013
യോപ്പായില്‍ തബിത്താ എന്നു പേരായ ഒരു ശിഷ്യയുണ്ടായിരുന്നു. ഈപേരിന് മാന്‍പേട എന്നാണ് അര്‍ഥം. സത്‌കൃത്യങ്ങളിലും ദാനധര്‍മങ്ങളിലും അവള്‍ സമ്പന്നയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോപ്പയിൽ തബീഥാ എന്നു പേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. ഈ പേര് ഗ്രീക്കിൽ ഡോർക്കസ് എന്നാണ്. അർഥം പേടമാൻ. അവൾ വളരെ നന്മ ചെയ്യുന്നവളും ദരിദ്രരെ സഹായിക്കുന്നവളും ആയിരുന്നു.