Acts 9:43 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോപ്പയില്‍ ശിമോന്‍ എന്നയാളിന്‍റെ വീട്ടില്‍ അദ്ദേഹം വളരെനാള്‍ പാര്‍ത്തു. തുകല്‍ ഊറയ്‍ക്കിടുകയായിരുന്നു ശിമോന്‍റെ തൊഴില്‍.
Malayalam (ERV) WBTC Bible
പത്രൊസ് അനവധി ദിവസം യോപ്പയില്‍ തങ്ങി. തുകല്‍പ്പണിക്കാരനായ ശിമോന്‍റെ വീട്ടിലാണ് പത്രൊസ് തങ്ങിയത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പലരും കർത്താവിൽ വിശ്വസിച്ചു. പിന്നെ അവൻ തോൽക്കൊല്ലനായ ശിമോൻ എന്ന ഒരുത്തനോടുകൂടെ വളരെ നാൾ യോപ്പയിൽ പാർത്തു.
Malayalam 1992 MBSI
പലരും കര്‍ത്താവില്‍ വിശ്വസിച്ചു. പിന്നെ അവന്‍ തോല്‍ക്കൊല്ലനായ ശിമോന്‍ എന്ന ഒരുത്തനോടുകൂടെ വളരെ നാള്‍ യോപ്പയില്‍ പാര്‍ത്തുഭ
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ പത്രൊസ് തുകൽ പണിക്കാരനായ ശിമോൻ എന്ന ഒരുവനോടുകൂടെ വളരെ നാൾ യോപ്പയിൽ പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ തോല്ക്കൊല്ലനായ ശിമോന്‍ എന്ന ഒരുത്തനോടുകൂടെ വളരെനാള്‍ യോപ്പയില്‍ പാര്‍ത്തു.
Malayalam Bible POC-ML 2013
അവന്‍ തുകല്‍പണിക്കാരനായ ശിമയോന്‍െറ കൂടെ യോപ്പായില്‍ കുറേനാള്‍ താമസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോപ്പയിൽ ശിമോൻ എന്നു പേരുള്ള ഒരു തുകൽപ്പണിക്കാരനോടുകൂടെ പത്രോസ് കുറെനാൾ താമസിച്ചു.