Acts 9:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗല്‍ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണു തുറന്നു; പക്ഷേ, ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് സഹയാത്രികര്‍ അദ്ദേഹത്തെ കൈക്കുപിടിച്ച് ദമാസ്കസിലേക്കു കൊണ്ടുപോയി.
Malayalam (ERV) WBTC Bible
അവന്‍ നിലത്തുനിന്നും എഴുന്നേറ്റു നിന്നു. അവന്‍റെ കണ്ണുകള്‍ തുറന്നിരുന്നുവെങ്കിലും അവനു ഒന്നും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ അവ നോടൊപ്പം ഉണ്ടായിരുന്നവര്‍ അവന്‍റെ കൈ പിടിച്ചു. ദമസ്കൊസിലേക്കു നയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൗൽ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവർ അവനെ കൈക്കു പിടിച്ചു ദമസ്കൊസിൽ കൂട്ടിക്കൊണ്ടുപോയി;
Malayalam 1992 MBSI
ശൌല്‍ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈകൂ പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശൌൽ നിലത്തുനിന്ന് എഴുന്നേറ്റ് കണ്ണ് തുറന്നപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല; അതുകൊണ്ട് അവർ അവനെ കൈയ്ക്ക് പിടിച്ച് ദമസ്കൊസിലേക്ക് കൂട്ടിക്കൊണ്ടുപോയി;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശൗല്‍ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണുതുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈക്കു പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി;
Malayalam Bible POC-ML 2013
സാവൂള്‍ നിലത്തുനിന്ന് എഴുന്നേറ്റു; കണ്ണുകള്‍ തുറന്നിരുന്നിട്ടും ഒന്നും കാണാന്‍ അവനു കഴിഞ്ഞില്ല. തന്‍മൂലം, അവര്‍ അവനെ കൈയ്‌ക്കു പിടിച്ചു ദമാസ്‌ക്കസിലേക്കു കൊണ്ടുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു. എന്നാൽ, കണ്ണു തുറന്നപ്പോൾ അവന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് കൂടെയുള്ളവർ അയാളെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തിക്കൊണ്ടുപോയി.