Amos 1:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആമോസ് പറഞ്ഞു: “സര്‍വേശ്വരന്‍ സീയോനില്‍നിന്നു ഗര്‍ജിക്കും; അവിടുത്തെ ശബ്ദം യെരൂശലേമില്‍നിന്നു മുഴങ്ങും; മേച്ചില്‍സ്ഥലങ്ങള്‍ ഉണങ്ങും. കര്‍മ്മേലിന്‍റെ കൊടുമുടി വാടിക്കരിയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പറഞ്ഞതോ: യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; കർമ്മേലിന്റെ കൊടുമുടി വാടിപ്പോകും.
Malayalam 1992 MBSI
അവന്‍ പറഞ്ഞതോ യഹോവ സീയോനില്‍നിന്നു ഗര്‍ജ്ജിച്ചു, യെരൂശലേമില്‍നിന്നു തന്റെ നാദം കേള്‍പ്പിക്കും. അപ്പോള്‍ ഇടയന്മാരുടെ മേച്ചല്പുറങ്ങള്‍ ദുഃഖിക്കും; കര്‍മ്മേലിന്റെ കൊടുമുടി വാടിപ്പോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ പറഞ്ഞത്: “യഹോവ സീയോനിൽനിന്ന് ഗർജ്ജിക്കും; യെരൂശലേമിൽ നിന്ന് തന്റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; കർമ്മേലിന്റെ കൊടുമുടി വാടിപ്പോകും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പറഞ്ഞതോ: യഹോവ സീയോനിൽനിന്നു ഗര്‍ജിച്ചു, യെരൂശലേമിൽനിന്നു തന്‍റെ നാദം കേള്‍പ്പിക്കും. അപ്പോള്‍ ഇടയന്മാരുടെ മേച്ചൽപ്പുറങ്ങള്‍ ദുഃഖിക്കും; കര്‍മ്മേലിന്‍റെ കൊടുമുടി വാടിപ്പോകും.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: സീയോനില്‍നിന്നു കര്‍ത്താവ്‌ ഗര്‍ജിക്കുന്നു. ജറുസലെമില്‍നിന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്യുന്നു; ഇടയന്‍മാരുടെ മേച്ചില്‍സ്‌ഥലങ്ങള്‍ വിലപിക്കുന്നു. കാര്‍മല്‍ മലയുടെ മുകള്‍പ്പരപ്പ്‌ കരിയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം പറഞ്ഞു: “യഹോവ സീയോനിൽനിന്ന് ഗർജിക്കുന്നു, ജെറുശലേമിൽനിന്ന് ഇടിമുഴക്കുന്നു; ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങുന്നു, കർമേൽമലയുടെ മുകൾഭാഗം വാടിപ്പോകുന്നു.”