Amos 1:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അസ്തോദ്നിവാസികളെ ഞാന്‍ നശിപ്പിക്കും. അസ്കലോന്‍രാജാവിനെ ഉന്മൂലനം ചെയ്യും. എക്രോനെതിരെ ഞാന്‍ കൈ ഉയര്‍ത്തും; ഫെലിസ്ത്യരില്‍ ശേഷിച്ചവര്‍ നശിച്ചുപോകും.” ഇതു സര്‍വേശ്വരന്‍റെ വചനം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അസ്തോദിൽനിന്നു നിവാസിയെയും അസ്കെലോനിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.
Malayalam 1992 MBSI
ഞാന്‍ അസ്തോദില്‍നിന്നു നിവാസിയെയും അസ്കെലോനില്‍നിന്നു ചെങ്കോല്‍ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരില്‍ ശേഷിപ്പുള്ളവര്‍ നശിച്ചുപോകും എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അസ്തോദിൽനിന്ന് നിവാസിയെയും അസ്കെലോനിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അസ്തോദിൽനിന്നു നിവാസിയെയും അസ്കെലോനിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്‍റെ നേരേ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവര്‍ നശിച്ചുപോകും എന്നു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Malayalam Bible POC-ML 2013
അഷ്‌ദോദില്‍നിന്ന് അതിലെ നിവാസികളെ ഞാന്‍ വിച്‌ഛേദിക്കും; അഷ്‌കലോണില്‍നിന്ന് ചെങ്കോലേന്തുന്നവനെയും. എക്രാണിനെതിരേ ഞാന്‍ കൈ ഉയര്‍ത്തും. ഫിലിസ്‌ത്യരില്‍ അവശേഷിക്കുന്നവര്‍ നശിക്കും. ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ, അശ്ദോദിലെ നിവാസികളെയും, അസ്കലോനിൽ ചെങ്കോൽ വഹിക്കുന്നവനെയും നശിപ്പിക്കും. ഫെലിസ്ത്യരിൽ അവസാനം ശേഷിക്കുന്നവനും മരിക്കുന്നതുവരെ, ഞാൻ എക്രോനെതിരേയും എന്റെ കൈ തിരിക്കും,” എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.