Amos 1:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: “ സോര്‍ നിവാസികളുടെ നിരന്തരപാപങ്ങള്‍ നിമിത്തം ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല. സാഹോദര്യത്തിന്‍റെ ഉടമ്പടി വിസ്മരിച്ച് ഒരു ജനതയെ മുഴുവന്‍ എദോമിന് അടിമപ്പെടുത്തിയ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓർക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
Malayalam 1992 MBSI
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ സഹോദരസഖ്യത ഔര്‍ക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാല്‍, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓർക്കാതെ ബദ്ധന്മാരെ മുഴുവൻ എദോമിന് ഏല്പിച്ചുകളഞ്ഞിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ സഹോദരസഖ്യത ഓര്‍ക്കാതെ ബദ്ധന്മാരെ ആസകലം എദോമിന് ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ടയിര്‍ ആവര്‍ത്തിച്ച്‌ ചെയ്‌ത അതിക്രമങ്ങള്‍ക്കുള്ള ശിക്‌ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവര്‍ ഒരു ജനത്തെ മുഴുവന്‍ ഏദോമിന്‌ ഏല്‍പിച്ചുകൊടുത്തു. സാഹോദര്യത്തിന്‍െറ ഉടമ്പടി അവര്‍ വിസ്‌മരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സോരിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, സഹോദരസഖ്യം അവഗണിച്ചുകൊണ്ട് ജനങ്ങളെ മുഴുവനും അവർ ഏദോമിനു വിറ്റിരിക്കുന്നു.