Amos 2:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിവേഗം ഓടുന്നവനും രക്ഷപെടാനാവില്ല, ബലവാന്മാരുടെ ശക്തി ക്ഷയിച്ചുപോകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ വേഗവാന്മാർക്കു ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കയില്ല;
Malayalam 1992 MBSI
അങ്ങനെ വേഗവാന്മാര്‍ക്കും ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്‍ക്കയില്ല; വീരന്‍ തന്റെ ജീവനെ രക്ഷിക്കയില്ല;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ വേഗത്തിൽ ഓടുന്നവർക്ക് ശരണം നശിക്കും; ബലവാന്റെ ശക്തി നിലനില്ക്കുകയില്ല; വീരൻ തന്റെ ജീവനെ രക്ഷിക്കുകയില്ല;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ വേഗവാന്മാര്‍ക്കു ശരണം നശിക്കും; ബലവാന്‍റെ ശക്തി നിലനില്ക്കയില്ല; വീരന്‍ തന്‍റെ ജീവനെ രക്ഷിക്കയില്ല;
Malayalam Bible POC-ML 2013
ഓടുന്നവനെ അവന്‍െറ ശീഘ്രത രക്‌ഷിക്കുകയില്ല. ശക്‌തന്‍മാരുടെ ശക്‌തി നിലനില്‍ക്കുകയില്ല. കരുത്തനു ജീവന്‍ രക്‌ഷിക്കാനാവില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശീഘ്രഗാമികൾ രക്ഷപ്പെടുകയില്ല; ശക്തർ ബലം സംഭരിക്കുകയില്ല; വീരയോദ്ധാക്കൾ തങ്ങളുടെ പ്രാണനെ രക്ഷിക്കുകയുമില്ല.