Amos 2:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വില്ലാളിവീരന്‍ ഉറച്ചു നില്‌ക്കയില്ല. വേഗത്തില്‍ ഓടുന്നവന്‍ രക്ഷപെടുകയില്ല. കുതിരപ്പുറത്തു പായുന്ന യോദ്ധാവിനും തന്‍റെ ജീവന്‍ രക്ഷിക്കാനാവില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വില്ലാളി ഉറെച്ചുനില്ക്കയില്ല; ശീഘ്രഗാമി തന്നെത്താൻ വിടുവിക്കയില്ല, കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കയുമില്ല.
Malayalam 1992 MBSI
വില്ലാളി ഉറെച്ചുനില്‍ക്കയില്ല; ശീഘ്രഗാമി തന്നെത്താന്‍ വിടുവിക്കയില്ല; കുതിര കയറി ഔടുന്നവന്‍ തന്റെ ജീവനെ രക്ഷിക്കയുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വില്ലാളി ഉറച്ചുനിൽക്കുകയില്ല; വേഗത്തിൽ ഓടുന്നവൻ സ്വയം വിടുവിക്കുകയില്ല, കുതിര കയറി ഓടുന്നവൻ തന്റെ ജീവനെ രക്ഷിക്കുകയുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വില്ലാളി ഉറച്ചുനില്ക്കയില്ല; ശീഘ്രഗാമി തന്നെത്താന്‍ വിടുവിക്കയില്ല, കുതിര കയറി ഓടുന്നവന്‍ തന്‍റെ ജീവനെ രക്ഷിക്കയുമില്ല.
Malayalam Bible POC-ML 2013
വില്ലാളികള്‍ ചെറുത്തു നില്‍ക്കുകയില്ല. ശീഘ്രഗാമികള്‍ ഓടി രക്‌ഷപെടുകയില്ല. അശ്വാരൂഢന്‌ ജീവന്‍ രക്‌ഷിക്കാനാവില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വില്ലാളി ഉറച്ചുനിൽക്കുകയില്ല; ശീഘ്രഗാമിയായ പടയാളി രക്ഷപ്പെടുകയുമില്ല, കുതിരക്കാരൻ തന്റെ പ്രാണനെ രക്ഷിക്കുകയുമില്ല.