Amos 4:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബാശാന്‍ പശുക്കളേ, ശമര്യയിലെ തടിച്ചുകൊഴുത്ത സ്‍ത്രീകളേ, ശ്രദ്ധിക്കുക: നിങ്ങള്‍ എളിയവരെ പീഡിപ്പിക്കുന്നു; ദരിദ്രരെ ഞെരുക്കുന്നു; നിങ്ങള്‍ക്കു മദ്യം കൊണ്ടുവരാന്‍ ഭര്‍ത്താക്കന്മാരോട് ആജ്ഞാപിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എളിയവരെ പീഡിപ്പിക്കയും ദരിദ്രന്മാരെ തകർക്കുകയും തങ്ങളുടെ ഭർത്താക്കന്മാരോടു: കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമര്യാപർവ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേൾപ്പിൻ.
Malayalam 1992 MBSI
എളിയവരെ പീഡിപിക്കയും ദരിദ്രന്മാരെ തകര്‍ക്കുംകയും തങ്ങളുടെ ഭര്‍ത്താക്കന്മാരോടുകൊണ്ടുവരുവിന്‍; ഞങ്ങള്‍ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമര്‍യ്യാപര്‍വ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേള്‍പ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എളിയവരെ പീഡിപ്പിക്കുകയും ദരിദ്രന്മാരെ ഞെരുക്കുകയും സ്വന്തം ഭർത്താക്കന്മാരോട്: “കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ” എന്ന് പറയുകയും ചെയ്യുന്ന ശമര്യാപർവ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേൾക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എളിയവരെ പീഡിപ്പിക്കയും ദരിദ്രന്മാരെ തകര്‍ക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്മാരോട്: കൊണ്ടുവരുവിന്‍; ഞങ്ങള്‍ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമര്യാപര്‍വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേള്‍പ്പിന്‍.
Malayalam Bible POC-ML 2013
ദരിദ്രരെ പീഡിപ്പിക്കുകയും അവശരെ ചവിട്ടിയരയ്‌ക്കുകയും, ഞങ്ങള്‍ക്കു കുടിക്കാന്‍ കൊണ്ടുവരുക എന്നു ഭര്‍ത്താക്കന്‍മാരോടു പറയുകയും ചെയ്യുന്ന സമരിയാമലയിലെ ബാഷാന്‍ പശുക്കളേ, ശ്രവിക്കുവിന്‍!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എളിയവരെ പീഡിപ്പിക്കുകയും ദരിദ്രരെ ഞെരുക്കുകയും തങ്ങളുടെ ഭർത്താക്കന്മാരോട്: “ഞങ്ങൾ കുടിക്കട്ടെ, കൊണ്ടുവരിക” എന്നു പറയുകയും ചെയ്യുന്ന സ്ത്രീകളേ, ശമര്യ പർവതത്തിലെ ബാശാന്യ പശുക്കളേ, ഈ വചനം കേൾക്കുക!