Amos 4:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുളിച്ചമാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അര്‍പ്പിക്കുന്നു; സ്വമേധാദാനങ്ങള്‍ നല്‌കി സ്വയം പ്രശംസിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുളിച്ചമാവുകൊണ്ടുള്ള സ്തോത്ര യാഗം അർപ്പിപ്പിൻ; സ്വമേധാർപ്പിതങ്ങളെ ഘോഷിച്ചു പ്രസിദ്ധമാക്കുവിൻ; അങ്ങനെ അല്ലോ, യിസ്രായേൽമക്കളേ, നിങ്ങൾക്കു ഇഷ്ടമായിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Malayalam 1992 MBSI
പുളിച്ചമാവുകൊണ്ടുള്ള സ്തോത്ര യാഗം അര്‍പ്പിപ്പിന്‍; സ്വമേധാര്‍പ്പിതങ്ങളെ ഘോഷിച്ചു പ്രസിദ്ധമാക്കുവിന്‍; അങ്ങനെ അല്ലോ, യിസ്രായേല്‍മക്കളേ നിങ്ങള്‍ക്കു ഇഷ്ടമായിരിക്കുന്നതു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“പുളിച്ചമാവുകൊണ്ടുള്ള സ്തോത്ര യാഗം അർപ്പിക്കുവിൻ; സ്വമേധാദാനങ്ങളെക്കുറിച്ച് ഘോഷിച്ച് പ്രസിദ്ധമാക്കുവിൻ; ഇതല്ലയോ, യിസ്രായേൽമക്കളേ, നിങ്ങൾക്ക് ഇഷ്ടമായിരിക്കുന്നത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുളിച്ച മാവുകൊണ്ടുള്ള സ്തോത്രയാഗം അര്‍പ്പിപ്പിന്‍; സ്വമേധാര്‍പ്പിതങ്ങളെ ഘോഷിച്ച് പ്രസിദ്ധമാക്കുവിന്‍; അങ്ങനെയല്ലോ, യിസ്രായേൽമക്കളേ നിങ്ങള്‍ക്ക് ഇഷ്ടമായിരിക്കുന്നത് എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.
Malayalam Bible POC-ML 2013
പുളിപ്പി ച്ചമാവുകൊണ്ട്‌ കൃതജ്‌ഞതാബലി അര്‍പ്പിക്കുവിന്‍; നിങ്ങളുടെ സ്വാഭീഷ്‌ടക്കാഴ്‌ചകള്‍ കൊട്ടിഘോഷിക്കുവിന്‍. ഇസ്രായേല്‍ ജനമേ, അതാണു നിങ്ങള്‍ക്കിഷ്‌ടം. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുളിച്ച മാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അർപ്പിക്കുക സ്വമേധാദാനങ്ങളെക്കുറിച്ചു പ്രസിദ്ധം ചെയ്യുക; ഇസ്രായേലേ, അവയെക്കുറിച്ച് അഹങ്കരിക്കുക, ഇതല്ലയോ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നത്?” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.