Amos 5:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദരിദ്രരെ നിങ്ങള്‍ പീഡിപ്പിക്കുന്നു; അവരുടെ ധാന്യം കവര്‍ച്ച ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ രമ്യഹര്‍മ്യങ്ങളില്‍ പാര്‍ക്കാന്‍ നിങ്ങള്‍ക്കിടവരികയില്ല. നിങ്ങള്‍ നട്ടുണ്ടാക്കിയ മനോഹരമായ മുന്തിരിത്തോട്ടങ്ങളിലെ വീഞ്ഞു കുടിക്കാന്‍ നിങ്ങള്‍ക്കിടയാവുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങിനെ നിങ്ങൾ എളിയവനെ ചവിട്ടിക്കളകയും അവനോടു കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ നിങ്ങൾ വെട്ടുകല്ലുകൊണ്ടു വീടു പണിയും; അതിൽ പാർക്കയില്ലതാനും; നിങ്ങൾ മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കയില്ലതാനും;
Malayalam 1992 MBSI
അങ്ങിനെ നിങ്ങള്‍ എളിയവനെ ചവിട്ടിക്കളകയും അവനോടു കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാല്‍ നിങ്ങള്‍ വെട്ടുകല്ലുകൊണ്ടു വീടു പണിയും; അതില്‍ പാര്‍ക്കയില്ലതാനും; നിങ്ങള്‍ മനോഹരമായ മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കയില്ലതാനും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ നിങ്ങൾ എളിയവനെ ചവിട്ടിക്കളയുകയും അവനോട് കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ നിങ്ങൾ വെട്ടുകല്ലുകൊണ്ട് വീടു പണിയും; അതിൽ പാർക്കുകയില്ലതാനും; നിങ്ങൾ മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവയിലെ വീഞ്ഞ് കുടിക്കുകയില്ലതാനും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ നിങ്ങള്‍ എളിയവനെ ചവിട്ടിക്കളകയും അവനോടു കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ നിങ്ങള്‍ വെട്ടുകല്ലുകൊണ്ടു വീട് പണിയും; അതിൽ പാര്‍ക്കയില്ലതാനും; നിങ്ങള്‍ മനോഹരമായ മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കയില്ലതാനും.
Malayalam Bible POC-ML 2013
ദരിദ്രനെ ചവിട്ടിയരയ്‌ക്കുകയും അവനില്‍നിന്ന് അന്യായമായി ഗോതമ്പ് ഈടാക്കുകയും ചെയ്‌ത് നിങ്ങള്‍, ചെത്തിയൊരുക്കിയ കല്ലുകൊണ്ട് മാളിക പണിയുന്നു; എന്നാല്‍, നിങ്ങള്‍ അതില്‍ വസിക്കുകയില്ല. മനോജ്‌ഞമായ മുന്തിരിത്തോപ്പുകള്‍ നിങ്ങള്‍ നട്ടുവളര്‍ത്തുന്നു; എന്നാല്‍, അതിലെ വീഞ്ഞു നിങ്ങള്‍ കുടിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ ദരിദ്രരെ ചവിട്ടിമെതിക്കുന്നു, അവരുടെ ധാന്യത്തിനുപോലും നിങ്ങൾ നികുതി ഈടാക്കുന്നു. നിങ്ങൾ കല്ലുകൊണ്ടു മാളികകൾ പണിതാലും അതിൽ പാർക്കുകയില്ല; നിങ്ങൾ മനോഹരമായ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കുകയില്ല.