Amos 5:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു ബലവാന്മാര്‍ക്കെതിരെ വിനാശമെന്ന ഇടിവാളയച്ച് അവരുടെ കോട്ടകള്‍ തകര്‍ക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ കോട്ടെക്കു നാശം വരുവാൻ തക്കവണ്ണം ബലവാന്റെ മേൽ നാശം മിന്നിക്കുന്നു.
Malayalam 1992 MBSI
അവന്‍ കോട്ടെക്കു നാശം വരുവാന്‍ തക്കവണ്ണം ബലവാന്റെ മേല്‍ നാശം മിന്നിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടുന്ന് കോട്ടയ്ക്കു നാശം വരുവാൻ തക്കവിധം ബലവാന്റെ മേൽ നാശം പെയ്യിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ കോട്ടയ്ക്കു നാശം വരുവാന്‍ തക്കവണ്ണം ബലവാന്‍റെമേൽ നാശം മിന്നിക്കുന്നു.
Malayalam Bible POC-ML 2013
പ്രബലര്‍ക്കെതിരേ അവിടുന്ന്‌ സംഹാരശക്‌തി മിന്നല്‍ വേഗത്തില്‍ അയയ്‌ക്കുന്നു. അത്‌ അവരുടെ കോട്ടകള്‍ തകര്‍ക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്നു സുരക്ഷിതകേന്ദ്രങ്ങളിൽ നാശം മിന്നിക്കുന്നു, കോട്ടകൾ കെട്ടിയുറപ്പിച്ച നഗരത്തെ അവിടന്നു നശിപ്പിക്കുന്നു.