Amos 6:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ ബന്ധു ശരീരങ്ങള്‍ സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ‘ഇനിയും ആരെങ്കിലും ഉണ്ടോ’ എന്നു വിളിച്ചു ചോദിച്ചാല്‍ ‘ഇല്ല’ എന്നു മറുപടി ലഭിക്കും. അപ്പോള്‍ അയാള്‍ പറയും: ‘കഷ്ടം! സര്‍വേശ്വരന്‍റെ നാമം ഉച്ചരിക്കാന്‍പോലും ഇനി ആരുമില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു മനുഷ്യന്റെ ചാർച്ചക്കാരൻ, അവനെ ദഹിപ്പിക്കേണ്ടുന്നവൻ തന്നേ, അവന്റെ അസ്ഥികളെ വീട്ടിൽനിന്നു നീക്കേണ്ടതിന്നു അവനെ ചുമന്നുകൊണ്ടു പോകുമ്പോൾ അവൻ വീട്ടിന്റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോടു: നിന്റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ? എന്നു ചോദിക്കുന്നതിന്നു അവൻ: ആരുമില്ല എന്നു പറഞ്ഞാൽ അവൻ: യഹോവയുടെ നാമത്തെ കീർത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്ക എന്നു പറയും.
Malayalam 1992 MBSI
ഒരു മനുഷ്യന്റെ ചാര്‍ച്ചക്കാരന്‍, അവനെ ദഹിപ്പിക്കേണ്ടുന്നവന്‍ തന്നേ, അവന്റെ അസ്ഥികളെ വീട്ടില്‍നിന്നു നീക്കേണ്ടതിന്നു അവനെ ചുമന്നുകൊണ്ടു പോകുമ്പോള്‍ അവന്‍ വീട്ടിന്റെ അകത്തെ മൂലയില്‍ ഇരിക്കുന്നവനോടുനിന്റെ അടുക്കല്‍ ഇനി വല്ലവരും ഉണ്ടോ? എന്നു ചോദിക്കുന്നതിന്നു അവന്‍ ആരുമില്ല എന്നു പറഞ്ഞാല്‍ അവന്‍ യഹോവയുടെ നാമത്തെ കീര്‍ത്തിച്ചുകൂടായ്കയാല്‍ നീ മിണ്ടാതിരിക്ക എന്നു പറയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു മനുഷ്യന്റെ ബന്ധു, അവനെ ദഹിപ്പിക്കേണ്ടുന്നവൻ തന്നെ, അവന്റെ അസ്ഥികളെ വീട്ടിൽനിന്ന് നീക്കേണ്ടതിന് അവനെ ചുമന്നുകൊണ്ടുപോകുമ്പോൾ അവൻ വീടിന്റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോട്: “നിന്റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ”? എന്ന് ചോദിക്കുന്നതിന് അവൻ: “ആരുമില്ല” എന്ന് പറഞ്ഞാൽ അവൻ: “യഹോവയുടെ നാമത്തെ കീർത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്കുക” എന്ന് പറയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു മനുഷ്യന്റെ ചാര്‍ച്ചക്കാരന്‍, അവനെ ദഹിപ്പിക്കേണ്ടുന്നവന്‍ തന്നെ, അവന്റെ അസ്ഥികളെ വീട്ടിൽനിന്ന് നീക്കേണ്ടതിന് അവനെ ചുമന്നുകൊണ്ടു പോകുമ്പോള്‍ അവന്‍ വീട്ടിന്റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോട്: നിന്റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ? എന്നു ചോദിക്കുന്നതിന് അവന്‍: ആരുമില്ല എന്നു പറഞ്ഞാൽ അവന്‍: യഹോവയുടെ നാമത്തെ കീര്‍ത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്ക എന്നു പറയും.
Malayalam Bible POC-ML 2013
ശവദാഹം നടത്താന്‍ കടപ്പെട്ട ബന്‌ധു മൃതദേഹം സംസ്‌കരിക്കാന്‍ എടുത്തുകൊണ്ടുപോകുമ്പോള്‍, വീടിന്‍െറ ഉള്‍മുറിയില്‍ ഇരിക്കുന്നവനോട് നിന്നോടൊപ്പം ഇനി ആരെങ്കിലും ഉണ്ടോ എന്നു ചോദിക്കും. അവന്‍ മറുപടി പറയും: ഇല്ല. നാം കര്‍ത്താവിന്‍െറ നാമം ഉച്ചരിക്കരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൃതശരീരങ്ങളെ ദഹിപ്പിക്കേണ്ടതിനു വീട്ടിൽനിന്ന് പുറത്തുകൊണ്ടുപോകാൻ അവരുടെ ഒരു ബന്ധു വന്നു, ആ വീട്ടിൽ ഒളിച്ചിരിക്കുന്ന ഒരുവനോടു “നിന്റെ അടുക്കൽ ആരെങ്കിലും ഉണ്ടോ?” എന്നു ചോദിക്കും. അപ്പോൾ: “ഇല്ല, ശബ്ദിക്കരുത്; നാം യഹോവയുടെ നാമം ഉച്ചരിക്കരുത്.” എന്ന് അവൻ പറയും.