Amos 6:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കല്നെ, ഹമാത്ത്, ഗത്ത് തുടങ്ങിയ വിജാതീയനഗരങ്ങളുടെ ഇന്നത്തെ സ്ഥിതി ചെന്നു നോക്കുക. അവ യെഹൂദായെക്കാളും ഇസ്രായേലിനെക്കാളും മെച്ചമായിരുന്നോ? അവരുടെ ദേശങ്ങള്‍ നിങ്ങളുടെ ദേശത്തെക്കാള്‍ വിശാലമായിരുന്നോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ കല്നെക്കു ചെന്നു നോക്കുവിൻ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിൻ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിൻ; അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ?
Malayalam 1992 MBSI
നിങ്ങള്‍ കല്നെക്കു ചെന്നു നോക്കുവിന്‍; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിന്‍; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിന്‍; അവ ഈ രാജ്യങ്ങളെക്കാള്‍ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാള്‍ വിസ്താരമുള്ളതോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ കല്നെയിൽ ചെന്നു നോക്കുവിൻ; അവിടെ നിന്ന് മഹാനഗരമായ ഹമാത്തിലേക്ക് പോകുവിൻ; ഫെലിസ്ത്യരുടെ ഗത്തിലേക്ക് ചെല്ലുവിൻ; അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ കല്നയ്ക്കു ചെന്നു നോക്കുവിന്‍; അവിടെനിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിന്‍; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിന്‍; അവ ഈ രാജ്യങ്ങളെക്കാള്‍ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാള്‍ വിസ്താരമുള്ളതോ?
Malayalam Bible POC-ML 2013
നിങ്ങള്‍ കാല്‍നെയില്‍ ചെന്നു നോക്കുവിന്‍. അവിടെനിന്ന് മഹത്തായ ഹമാത്തിലേക്കും ഫിലിസ്‌ത്യരുടെ ഗത്തിലേക്കും ചെല്ലുവിന്‍. അവ ഈ രാജ്യങ്ങളെക്കാള്‍ മെച്ചപ്പെട്ടവയോ? അതോ അവരുടെ ദേശം നിങ്ങളുടെതിനെക്കാള്‍ വിശാലമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കൽനെയിൽച്ചെന്ന് അതിനെ നോക്കുക; അവിടെനിന്നു മഹാനഗരമായ ഹമാത്തിലേക്കു പോകുക; അവിടെനിന്നു ഫെലിസ്ത്യരുടെ ഗത്തിലേക്കും പോകുക. ഇവർ നിങ്ങളുടെ രണ്ടു രാജ്യങ്ങളെക്കാൾ നന്നായിരിക്കുന്നോ? അവരുടെ ദേശം നിങ്ങളുടേതിനെക്കാൾ വിശാലമോ?