Amos 7:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഞാന്‍ ഉണര്‍ത്തിച്ചു: “സര്‍വേശ്വരനായ ദൈവമേ, അരുതേ! കേവലം നിസ്സാരരായ ഇസ്രായേല്യര്‍ എങ്ങനെ നിലനില്‌ക്കും?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ഞാൻ: യഹോവയായ കർത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിർന്നുനില്ക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.
Malayalam 1992 MBSI
അപ്പോള്‍ ഞാന്‍ യഹോവയായ കര്‍ത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിര്‍ന്നുനിലക്കും? അവന്‍ ചെറിയവനല്ലോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, മതിയാക്കണമേ; യാക്കോബിന് എങ്ങനെ നിലനിൽക്കാൻ കഴിയും? അവൻ ചെറിയവനല്ലോ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ഞാന്‍: യഹോവയായ കര്‍ത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിര്‍ന്നു നില്ക്കും? അവന്‍ ചെറിയവനല്ലോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍, ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, മതിയാക്കുക. ഞാന്‍ യാചിക്കുന്നു. യാക്കോബ് എങ്ങനെ നിലനില്‍ക്കും? അവന്‍ തീരെ ചെറിയവനല്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ഞാൻ നിലവിളിച്ചു: “യഹോവയായ കർത്താവേ, ഇതു നിർത്തണമേ എന്നു ഞാൻ യാചിക്കുന്നു! ഇതിനെ അതിജീവിക്കാൻ യാക്കോബിന് എങ്ങനെ കഴിയും? അവൻ ചെറിയവനല്ലയോ?”