Amos 7:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെരോബയാംരാജവംശത്തിനെതിരെ ഞാന്‍ വാളുയര്‍ത്തും. ഇസ്രായേല്യരുടെ പൂജാഗിരികള്‍ നശിച്ചുപോകും. അവരുടെ ആരാധനാമന്ദിരങ്ങള്‍ ശൂന്യമാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായ്തീരും; ഞാൻ യൊരോബെയാംഗൃഹത്തോടു വാളുമായി എതിർത്തുനില്ക്കും എന്നു അരുളിച്ചെയ്തു.
Malayalam 1992 MBSI
യിസ്ഹാക്കിന്റെ പൂജാഗിരികള്‍ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങള്‍ ശൂന്യവുമായ്തീരും; ഞാന്‍ യൊരോബെയാംഗൃഹത്തോടു വാളുമായി എതിര്‍ത്തുനിലക്കും എന്നു അരുളിച്ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായിത്തീരും; ഞാൻ യൊരോബെയാംഗൃഹത്തിനു വിരോധമായി വാളുമായി എഴുന്നേൽക്കും” എന്ന് അരുളിച്ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്ഹാക്കിന്‍റെ പൂജാഗിരികള്‍ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങള്‍ ശൂന്യവുമായിത്തീരും; ഞാന്‍ യൊരോബെയാംഗൃഹത്തോടു വാളുമായി എതിര്‍ത്തുനില്ക്കും എന്ന് അരുളിച്ചെയ്തു.
Malayalam Bible POC-ML 2013
ഞാന്‍ ഇസഹാക്കിന്‍െറ പൂജാഗിരികള്‍ നിര്‍ജനവും ഇസ്രായേലിലെ ആരാധനാകേന്‌ദ്രങ്ങള്‍ ശൂന്യവുമാക്കും. ജറോബോവാമിന്‍െറ ഭവനത്തിനെതിരേ ഞാന്‍ വാളുമായിവരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യിസ്ഹാക്കിന്റെ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും, ഇസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യമായിത്തീരും; യൊരോബെയാമിന്റെ ഗൃഹത്തിനു വിരോധമായി ഞാൻ എന്റെ വാളുമായി എഴുന്നേൽക്കും.”