Amos 8:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നീ എന്തു കാണുന്നു?” സര്‍വേശ്വരന്‍ ചോദിച്ചു. “ഒരു കൂട പഴം” എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് അരുളിച്ചെയ്തു. “എന്റെ ജനമായ ഇസ്രായേല്‍ പഴുത്തു നശിക്കാറായി; ഞാന്‍ അവരെ ശിക്ഷിക്കാതെ വിടുകയില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആമോസേ, നീ എന്തു കാണുന്നു എന്നു അവൻ ചോദിച്ചതിന്നു: ഒരു കൊട്ട പഴുത്തപഴം എന്നു ഞാൻ പറഞ്ഞു. യഹോവ എന്നോടു അരുളിച്ചെയ്തതു: എന്റെ ജനമായ യിസ്രായേലിന്നു പഴുപ്പു വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.
Malayalam 1992 MBSI
ആമോസേ, നീ എന്തു കാണുന്നു എന്നു അവന്‍ ചോദിച്ചതിന്നുഒരു കൊട്ട പഴുത്തപഴം എന്നു ഞാന്‍ പറഞ്ഞു. യഹോവ എന്നോടു അരുളിച്ചെയ്തതുഎന്റെ ജനമായ യിസ്രായേലിന്നു പഴുപ്പു വന്നിരിക്കുന്നു; ഞാന്‍ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ആമോസേ, നീ എന്ത് കാണുന്നു” എന്ന് അവിടുന്ന് ചോദിച്ചതിന്: “ഒരു കൊട്ട പഴുത്തപഴം” എന്ന് ഞാൻ പറഞ്ഞു. യഹോവ എന്നോട് അരുളിച്ചെയ്തത്: “എന്റെ ജനമായ യിസ്രായേലിന് പഴുപ്പ് വന്നിരിക്കുന്നു; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആമോസേ, നീ എന്തു കാണുന്നു എന്ന് അവന്‍ ചോദിച്ചതിന്: ഒരു കുട്ട പഴുത്ത പഴം എന്നു ഞാന്‍ പറഞ്ഞു. യഹോവ എന്നോട് അരുളിച്ചെയ്തത്: എന്റെ ജനമായ യിസ്രായേലിനു പഴുപ്പു വന്നിരിക്കുന്നു; ഞാന്‍ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.
Malayalam Bible POC-ML 2013
അവിടുന്ന് എന്നോടു ചോദിച്ചു: ആമോസ്, നീ എന്തു കാണുന്നു? ഒരു കുട്ട ഗ്രീഷ്‌മഫലങ്ങള്‍, ഞാന്‍ മറുപടി പറഞ്ഞു. കര്‍ത്താവ് അരുളിച്ചെയ്‌തു: എന്‍െറ ജനമായ ഇസ്രായേലിന്‍െറ അവസാനം വന്നുകഴിഞ്ഞു. ഇനിമേല്‍ ഞാന്‍ അവരെ വെറുതെ വിടുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആമോസേ, നീ എന്തു കാണുന്നു?” എന്ന് യഹോവ ചോദിച്ചു. “ഒരു കുട്ട നിറയെ പാകമായ പഴം കാണുന്നു,” എന്നു ഞാൻ പറഞ്ഞു. അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “എന്റെ ജനമായ ഇസ്രായേലിന്റെ സമയം പാകമായിരിക്കുന്നു; ഇനി ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല.”