Amos 8:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നു കൊട്ടാരത്തിലെ സംഗീതം മുറവിളിയായി മാറും. ശവശരീരങ്ങള്‍കൊണ്ടു രാജ്യം നിറയും. എങ്ങും ശ്മശാനമൂകത.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുതു.
Malayalam 1992 MBSI
അന്നാളില്‍ മന്ദിരത്തിലെ ഗീതങ്ങള്‍ മുറവിളിയാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാടു. “ശവം അനവധി! എല്ലായിടത്തും അവ നിശ്ശബ്ദമായി എറിഞ്ഞുകളയപ്പെടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നാളിൽ മന്ദിരത്തിലെ ഗീതങ്ങള്‍ മുറവിളിയാകും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുത്.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: കൊട്ടാരത്തില്‍ നിന്നുയരുന്ന ഗാനങ്ങള്‍ അന്നു വിലാപങ്ങളായി പരിണമിക്കും. മൃതദേഹങ്ങള്‍ അനവധിയായിരിക്കും. എല്ലായിടത്തും അവ ചിതറിക്കിടക്കും. എവിടെയും മൂകത!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയായ കർത്താവു പ്രഖ്യാപിക്കുന്നു: “ആ ദിവസത്തിൽ ആലയത്തിലെ ഗാനങ്ങൾ വിലാപമായിത്തീരും. നിരവധി, നിരവധി ശരീരങ്ങൾ എറിയപ്പെട്ടു കിടക്കുന്നു! നിശ്ശബ്ദമായിരിക്കുക!”