Amos 9:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ദൃഷ്‍ടി പാപംകൊണ്ടു ദുഷിച്ച ഇസ്രായേല്യരുടെമേല്‍ പതിച്ചിരിക്കുന്നു. ഭൂതലത്തില്‍നിന്നു ഞാന്‍ അവരെ നീക്കിക്കളയും; പക്ഷേ, പൂര്‍ണനാശം വരുത്തുകയില്ല. ഇതു സര്‍വേശ്വരന്‍റെ വചനം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയായ കർത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; ഞാൻ അതിനെ ഭൂതലത്തിൽനിന്നു നശിപ്പിക്കും; എങ്കിലും ഞാൻ യാക്കോബ് ഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.
Malayalam 1992 MBSI
യഹോവയായ കര്‍ത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേല്‍ ഇരിക്കുന്നു; ഞാന്‍ അതിനെ ഭൂതലത്തില്‍നിന്നു നശിപ്പിക്കും; എങ്കിലും ഞാന്‍ യാക്കോബ്ഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യഹോവയായ കർത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; ഞാൻ അതിനെ ഭൂതലത്തിൽനിന്ന് നശിപ്പിക്കും; എങ്കിലും ഞാൻ യാക്കോബ് ഗൃഹത്തെ മുഴുവനും നശിപ്പിക്കുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയായ കര്‍ത്താവിന്‍റെ ദൃഷ്‍ടി പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; ഞാന്‍ അതിനെ ഭൂതലത്തിൽനിന്നു നശിപ്പിക്കും; എങ്കിലും ഞാന്‍ യാക്കോബ്ഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല എന്നു യഹോവയുടെ അരുളപ്പാട്.
Malayalam Bible POC-ML 2013
ഇതാ, പാപപങ്കിലമായരാജ്യത്തിന്‍െറ മേല്‍ ദൈവമായ കര്‍ത്താവിന്‍െറ ദൃഷ്‌ടി പതിഞ്ഞിരിക്കുന്നു. ഭൂമുഖത്തുനിന്നു ഞാന്‍ അതിനെ നശിപ്പിക്കും. എന്നാല്‍, യാക്കോബിന്‍െറ ഭവനത്തെ പൂര്‍ണമായും നശിപ്പിക്കുകയില്ല. കര്‍ത്താവാണ്‌ ഇത്‌ അരുളിച്ചെയ്യുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“കർത്താവായ യഹോവയുടെ കണ്ണുകൾ പാപംനിറഞ്ഞ രാജ്യത്തിന്മേൽ ഉണ്ട്. ഞാൻ അതിനെ നശിപ്പിക്കും ഭൂമുഖത്തുനിന്നുതന്നെ. എങ്കിലും ഞാൻ യാക്കോബുഗൃഹത്തെ ഉന്മൂലനാശം ചെയ്യുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.