Colossians 1:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ മഹത്തായ പ്രഭാവത്തില്‍ നിന്നു പുറപ്പെടുന്ന ശക്തിധാരയാല്‍ നിങ്ങള്‍ ബലം പ്രാപിക്കട്ടെ. അങ്ങനെ എല്ലാം ക്ഷമയോടെ സഹിക്കുന്നതിനു നിങ്ങള്‍ പ്രാപ്തരായിത്തീരും.
Malayalam (ERV) WBTC Bible
ദൈവം തന്‍റെ മഹാശക്തിയാല്‍ നിങ്ങളെ ശക്തിപ്പെടുത്തും. പ്രശ്നങ്ങള്‍ വരുന്പോള്‍ ദൈവത്തെ ഉപേക്ഷിക്കാതെ ശാന്തരും സന്തോഷവാന്മാരും ആകാന്‍തക്ക തരത്തില്‍ ദൈവം നിങ്ങളെ ശക്തിപ്പെടുത്തും. ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഈ കാര്യങ്ങള്‍ക്കാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകല സഹിഷ്ണതെക്കും ദീർഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും
Malayalam 1992 MBSI
വിശുദ്ധന്മാര്‍ക്കും വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സകല സഹിഷ്ണതയ്ക്കും ദീർഘക്ഷമയ്ക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടണമെന്നും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സകല സഹിഷ്ണുതയ്ക്കും ദീര്‍ഘക്ഷമയ്ക്കുമായി അവന്‍റെ മഹത്ത്വത്തിന്‍റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂര്‍ണശക്തിയോടെ ബലപ്പെടേണമെന്നും
Malayalam Bible POC-ML 2013
സന്തോഷത്തോടെ എല്ലാം സഹിക്കുന്നതിനും ക്‌ഷമിക്കുന്നതിനും അവിടുത്തെ മഹത്വത്തിന്‍െറ പ്രാഭവത്തിനനുസൃതമായി സര്‍വശക്‌തിയിലും നിങ്ങള്‍ ബലംപ്രാപിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സകലസഹിഷ്ണുതയും ദീർഘക്ഷമയും കാണിക്കാൻവേണ്ടി അവിടത്തെ മഹത്ത്വകരമായ ആധിപത്യത്തിനൊത്തവണ്ണം എല്ലാ ശക്തിയും പ്രാപിച്ചു ബലപ്പെടണമെന്നും