Colossians 1:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ ജനത്തിനു പ്രകാശത്തിന്‍റെ രാജ്യത്തില്‍ കരുതിവച്ചിട്ടുള്ളതിന്‍റെ ഓഹരി പ്രാപിക്കുവാന്‍ നിങ്ങളെ യോഗ്യരാക്കിയ ദൈവത്തിന് ആഹ്ലാദപൂര്‍വം സ്തോത്രം ചെയ്യുക.
Malayalam (ERV) WBTC Bible
അപ്പോള്‍ നിങ്ങള്‍ക്കു പിതാവിനു നന്ദി പറയാം.അവന്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്ന കാര്യങ്ങള്‍ കിട്ടാന്‍ ദൈവം നിങ്ങളെ പ്രാപ്തരാക്കി. പ്രകാശത്തില്‍ ജീവിക്കുന്ന തന്‍റെ എല്ലാ ജനങ്ങള്‍ക്കും വേണ്ടി ഈ കാര്യങ്ങളെല്ലാം ഒരുക്കിവച്ചിട്ടുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും
Malayalam 1992 MBSI
നമ്മെ ഇരുട്ടിന്റെ അധികാരത്തില്‍ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തനിക്കുവേണ്ടി വേർതിരിക്കപ്പെട്ടവർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശുദ്ധന്മാര്‍ക്കു വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും
Malayalam Bible POC-ML 2013
പ്രകാശത്തില്‍ വിശുദ്‌ധരോടൊപ്പം പങ്കുചേരാനുള്ള അവകാശത്തിനു നമ്മെയോഗ്യരാക്കിയ പിതാവിനു കൃതജ്‌ഞതയര്‍പ്പിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിശുദ്ധർക്കു പ്രകാശത്തിലുള്ള അവകാശത്തിന്റെ ഓഹരിക്കു നിങ്ങളെ യോഗ്യരാക്കുകയും