Colossians 1:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യമായ പ്രതിച്ഛായയാണു ക്രിസ്തു. അവിടുന്നു പ്രപഞ്ചത്തിലെ സകല സൃഷ്‍ടികള്‍ക്കും മുമ്പേയുള്ളവനും ആദ്യജാതനും ആകുന്നു.
Malayalam (ERV) WBTC Bible
ഒരുവനും ദൈവത്തെ കാണാന്‍ സാധിക്കയില്ല. എന്നാല്‍ യേശു കൃത്യമായും ദൈവത്തെപ്പോലെതന്നെയാണ്. നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളെയും ഭരിക്കുന്നത് യേ ശുവാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
Malayalam 1992 MBSI
അവന്‍ സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍; അവന്‍ സകലത്തിന്നും ആധാരമായിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുത്രൻ അദൃശ്യനായ ദൈവത്തിന്റെ സാദൃശ്യവും, സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സര്‍വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
Malayalam Bible POC-ML 2013
അവന്‍ അദൃശ്യനായ ദൈവത്തിന്‍െറ പ്രതിരൂപവും എല്ലാ സൃഷ്‌ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും സകലസൃഷ്ടിക്കും അധീശനും ആകുന്നു.