Colossians 1:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നാണ് സഭയാകുന്ന ശരീരത്തിന്‍റെ ശിരസ്സ്; ശരീരത്തിന്‍റെ ജീവന് ആധാരം അവിടുന്നാണ്. എല്ലാറ്റിലും പ്രഥമസ്ഥാനം അവിടുത്തേക്കു മാത്രമായിരിക്കേണ്ടതിന് ആദ്യജാതനായ അവിടുന്ന് മരണത്തില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടു.
Malayalam (ERV) WBTC Bible
ശരീരത്തിന്‍റെ തലയാണ് ക്രിസ്തു. (ശരീരമാകട്ടെ അവന്‍റെ സഭയും.) എല്ലാം അവനില്‍ നിന്നു വരുന്നു. അവനാണ് മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ്. അതുകൊണ്ട് സര്‍വ്വത്തിലും അവന്‍ പ്രധാനിയും ആണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
Malayalam 1992 MBSI
അവന്‍ ക്രൂശില്‍ ചൊരിഞ്ഞ രക്തം കൊണ്ടു അവന്‍ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വര്‍ഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ സഭ എന്ന ശരീരത്തിന്റെ തലയും, സകല ഉത്ഭവങ്ങളുടെയും അധിപതിയും, സകലത്തിലും താൻ പ്രഥമസ്ഥാനീയനാകേണ്ടതിന്, അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താന്‍ മുമ്പനാകേണ്ടതിന് അവന്‍ ആരംഭവും മരിച്ചവരുടെ ഇടയില്‍നിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
Malayalam Bible POC-ML 2013
അവന്‍ സഭയാകുന്ന ശരീരത്തിന്‍െറ ശിരസ്‌സാണ്. അവന്‍ എല്ലാറ്റിന്‍െറയും ആരംഭവും മരിച്ചവ രില്‍നിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാകാര്യങ്ങളിലും അവന്‍ പ്രഥമസ്‌ഥാനീയനായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് സഭയെന്ന ശരീരത്തിന്റെ ശിരസ്സ് ആകുന്നു. അവിടന്ന് സകലത്തിലും ഒന്നാമനാകേണ്ടതിന് ആരംഭവും മരിച്ചവരിൽനിന്ന് എഴുന്നേറ്റവരിൽ ഏറ്റവും പ്രമുഖനും ആകുന്നു.