Colossians 1:20 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
അതുകൊണ്ട് എല്ലാ കാര്യത്തിലും കര്‍ത്താവ് സര്‍വ്വഭൂമിയിലുള്ളതും ആകാശത്തിലുള്ളതുമായ എല്ലാം ക്രിസ്തുവില്‍ കൂടി തന്നില്‍ പൊരുത്തപ്പെടുത്താന്‍ ദൈവം ഇഷ്ടപ്പെട്ടു. കുരിശിലെ ക്രിസ്തുവിന്‍റെ രക്തത്താല്‍ ദൈവം സമാധാനം നിലനിര്‍ത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻമുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.
Malayalam 1992 MBSI
അവന്റെ മുമ്പില്‍ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവന്‍ ഇപ്പോള്‍ തന്റെ ജഡശരീരത്തില്‍ തന്റെ മരണത്താല്‍ നിരപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ട് തന്നോട് നിരപ്പിപ്പാനും പിതാവിന് പ്രസാദം തോന്നി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ക്രൂശില്‍ ചൊരിഞ്ഞ രക്തംകൊണ്ട് അവന്‍ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വര്‍ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിനു പ്രസാദം തോന്നി.
Malayalam Bible POC-ML 2013
സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്‌തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട്‌ അനുരഞ്‌ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയരക്‌തം വഴി സമാധാനം സ്‌ഥാപിക്കുകയുംചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടന്ന് ക്രൂശിൽ ചൊരിഞ്ഞ രക്തം മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ ആയ സകലത്തെയും തന്നോടു ക്രിസ്തുമൂലം അനുരഞ്ജിപ്പിക്കാനും ദൈവത്തിനു തിരുഹിതം തോന്നി.