Colossians 1:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുമ്പ് ദുഷ്ടവിചാരംമൂലവും, ദുഷ്പ്രവൃത്തികള്‍ മൂലവും നിങ്ങള്‍ ദൈവത്തില്‍നിന്ന് അകന്നവരും അവിടുത്തെ ശത്രുക്കളുമായിരുന്നു.
Malayalam (ERV) WBTC Bible
ഒരു കാലത്ത് നിങ്ങള്‍ ദൈവത്തില്‍ നിന്ന് അകന്നിരുന്നു. നിങ്ങള്‍ ചെയ്ത ദുഷ്കൃത്യങ്ങള്‍ ദൈവത്തിനെതിരായിരുന്നതു കൊണ്ടു നിങ്ങള്‍ ഉള്ളുകൊണ്ട് ദൈവത്തിന്‍റെ എതിരാളികളായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുമ്പെ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ
Malayalam 1992 MBSI
ആകാശത്തിന്‍ കീഴെ സകല സൃഷ്ടികളുടെയും ഇടയില്‍ ഘോഷിച്ചും പൌലോസ് എന്ന ഞാന്‍ ശുശ്രൂഷകനായിത്തീര്‍ന്നും നിങ്ങള്‍ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയില്‍നിന്നു നിങ്ങള്‍ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തില്‍ നിലനിന്നുകൊണ്ടാല്‍ അങ്ങനെ അവന്റെ മുമ്പില്‍ നിലക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരിക്കൽ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ട് ദൈവത്തിൽ നിന്ന് അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുമ്പേ ദുഷ്പ്രവൃത്തികളാല്‍ മനസ്സുകൊണ്ട് അകന്നവരും ശത്രുക്കളുമായിരുന്ന
Malayalam Bible POC-ML 2013
ഒരിക്കല്‍ നിങ്ങള്‍ ദൈവത്തില്‍നിന്ന്‌ അകന്നു ജീവിക്കുന്നവരും ദുഷ്‌പ്രവൃത്തികള്‍വഴി മനസ്‌സില്‍ ശത്രുത പുലര്‍ത്തുന്നവരുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരുകാലത്ത് നിങ്ങൾ നിങ്ങളുടെ തിന്മപ്രവൃത്തികളാൽ ദൈവത്തിന് അന്യരും മനസ്സുകൊണ്ട് അവിടത്തെ ശത്രുക്കളുമായിത്തീർന്നിരുന്നു.